മുണ്ടുടുത്ത വിദ്യാര്‍ഥികളെ പുറത്താക്കി
കുമളി: കുമളി ഗവ.എച്ച്.എസില്‍ യൂണിഫോമിനു പകരം മുണ്ടുടുത്ത് എത്തിയ വിദ്യാര്‍ഥികളെ പുറത്താക്കി. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥികളുടെ പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂളിലെ ഹയര്‍സെക്കന്ററി വിഭാഗം അധികൃതര്‍ അടച്ചിട്ടു.
നവംബര്‍ 28 ചൊവാഴ്ചയാണ് മുപ്പതോളം കുട്ടികള്‍ മുണ്ടുടുത്ത് സ്കൂളിലെത്തിയത്. ബുധനാഴ്ച ഒഴികെ എല്ലാ ദിവസവും യൂണിഫോം അണിഞ്ഞ് സ്കൂളിലെത്തണമെന്നാണ് സ്കൂളിലെ വ്യവസ്ഥ. വ്യവസ്ഥ ലംഘിച്ച വിദ്യാര്‍ഥികളെ സ്കൂള്‍ അധികൃതര്‍ സ്കൂളില്‍ നിന്ന് പുറത്താക്കി.












Click it and Unblock the Notifications