Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്രങ്ങള്‍ തെറ്റായ വാര്‍ത്ത നല്‍കുന്നു : നായനാര്‍

തിരുവനന്തപുരം : വിഷമദ്യദുരന്തത്തെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജ്ജിതമായി നടക്കുമ്പോള്‍ ചില പത്രപ്രവര്‍ത്തകര്‍ തെറ്റായ വാര്‍ത്തകള്‍ മെനയുന്നെന്ന് മുഖ്യമന്ത്രി ഇ.കെ.നായനാര്‍.

അനാവശ്യമായ വിവാദങ്ങളുണ്ടാക്കാനും അന്വേഷണത്തെ വഴിതിരിച്ചുവിടാനുമാണ് ചില പത്രങ്ങള്‍ ഇത്തരം കുപ്രചരണങ്ങള്‍ നടത്തുന്നതെന്ന് നവംബര്‍ 28 ചൊവാഴ്ച നായനാര്‍ പ്രസ്താവിച്ചു. ഇങ്ങനെയുള്ള പ്രചരണതന്ത്രങ്ങളൊന്നും യഥാര്‍ത്ഥ കുറ്റവാളികളെ പിടികൂടുന്നതില്‍ നിന്നും പൊലീസിനെ പിന്തിരിപ്പിക്കില്ല.

ഇതുപോലുള്ള ആരോപണങ്ങളാണ് കരുണാകരനും ഉന്നയിച്ചിരിക്കുന്നത് ഇതൊന്നും ജനങ്ങള്‍ വിശ്വസിക്കാന്‍ പോകുന്നില്ലെന്ന് നായനാര്‍ പറഞ്ഞു.

വിഷമദ്യദുരന്തക്കേസിലെ പ്രധാന പ്രതിയെ പിടികൂടിക്കഴിഞ്ഞതായി നായനാര്‍ പറഞ്ഞു. വിഷമദ്യദുരന്തമുണ്ടാകാനിടയുള്ളതിനാല്‍ ശക്തമായ നടപടികളെടുക്കാനാവശ്യപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് 1999 ഏപ്രില്‍ 24ന് ഡിജിപി ബി.എസ്.ശാസ്ത്രി കത്തയച്ചിരുന്നു. ഇത് വ്യാജമദ്യ ലോബിക്കെതിരെ പൊലീസിനെ കൂടുതല്‍ ശക്തമാക്കാനായിരുന്നു. ഇതാണ് കരുണാകരനും ചില പത്രങ്ങളും ചേര്‍ന്ന് സര്‍ക്കാര്‍ മനപൂര്‍വം കത്ത് അവഗണിച്ചുവെന്ന് ദുര്‍വ്യാഖ്യാനം ചെയ്യുന്നതെന്ന് നായനാര്‍ കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+