വിനോദസഞ്ചാരികളെത്തേടി കൊച്ചിയില്‍ ഉല്ലാസക്കപ്പല്‍
കൊച്ചി: ഇന്ത്യന്‍ മഹാസമുദ്രത്തിലെ തീരരാജ്യങ്ങളെ ബന്ധിപ്പിച്ച് ഉല്ലാസ കപ്പല്‍ സര്‍വീസ്.ഇന്ത്യന്‍ ഓഷ്യന്‍ ക്രൂയിസ് ലിമിറ്റഡാണ് ഓഷ്യാനിക് മജസ്റിക് എന്ന ആഡംബര നൗകയിലേക്ക് വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്.
നവംബര്‍ 14ന് ആതന്‍സില്‍ നിന്ന് പ്രയാണമാരംഭിച്ച കപ്പല്‍ ഡിസംബര്‍ എട്ടിന് കൊച്ചിയിലെത്തും.ഇന്ത്യന്‍ തീരത്ത് ഗോവ,മംഗലാപുരം എന്നീ തുറമുഖങ്ങളിലും ഓഷ്യാനിക് മജസ്റിക് എത്തും.ഇന്ത്യ,ശ്രീലങ്ക,മാലി,സിംഗപ്പൂര്‍,ഗള്‍ഫ് എന്നീ മേഖലകളിലാണ് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതെന്ന് ഇന്ത്യന്‍ ഓഷ്യന്‍ ക്രൂയിസ് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ജസ്വന്ത് ലാല്‍ വാനി,ഇന്ത്യയില്‍ കപ്പല്‍ യാത്രയുടെ ബുക്കിംഗ് ചുമതല വഹിക്കുന്ന ട്രാവല്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ മാനേജര്‍ എബ്രഹാം ജോണ്‍ എന്നിവര്‍ പറഞ്ഞു.
മൊത്തം 600 പേര്‍ക്ക് സഞ്ചരിക്കാവുന്ന കപ്പലില്‍ മുംബൈയില്‍നിന്ന് ദുബായിലേക്കുള്ള നാല് രാത്രി നീളുന്ന യാത്രക്ക് 16,500 രൂപയാണ് ടിക്കറ്റ് നിരക്ക്.കൊളംബോയിലേക്കും ഇതേ നിരക്കാണ് ഈടാക്കുക.ചെന്നൈയില്‍ നിന്നും സിംഗപ്പൂരിലേക്ക് ഏഴ് ദിവസത്തെ യാത്രക്ക് 34,500 രൂപ.മുംബൈയും ചെന്നൈയുമാണ് നിലവിലുള്ള ബോര്‍ഡിംഗ് പോയിന്റ് .കൊച്ചിയിലും താമസിയാതെ ഈ സൗകര്യം ഏര്‍ പ്പെടുത്തും.
ഡിസംബര്‍ എട്ടിന് പുലര്‍ച്ചെ കൊച്ചി തുറമുഖത്തെത്തുന്ന കപ്പല്‍ ഒരു ദിവസം മുഴുവന്‍ ഇവിടെയുണ്ടാകും.കൊച്ചിയിലെ ചരിത്രസ്മാരകങ്ങളും വിവി ധ വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദര്‍ശിക്കാന്‍ ടൂറിസ്റുകള്‍ക്ക് അവസരം ലഭിക്കും.












Click it and Unblock the Notifications