കേരളത്തില്‍ ആദ്യത്തെ ശബ്ദശസ്ത്രക്രിയ നടന്നു
തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ ശബ്ദശസ്ത്രക്രിയ(ഫോണോ സര്‍ജറി) തിരുവനന്തപുരം ലോഡ്സ് ആശുപത്രിയില്‍ വിജയകരമായി നടന്നു. ജന്മനാ ഉള്ള ശബ്ദവൈകല്യങ്ങള്‍ പരിഹരിക്കാനുള്ള ശസ്ത്രക്രിയയാണിത്.
സോഫ്റ്റ്വേര്‍ എഞ്ചിനീയറായ പി.എം.ശ്രീജിത്താണ് കേരളത്തില്‍ ആദ്യമായി ഈ ശസ്ത്രക്രിയയ്ക്ക് വിധേയമായത്. സ്ത്രീകളുടെ ശബ്ദമായിരുന്നു ശ്രീജിത്തിന്.ഇതു മൂലം എവിടെയും പരിഹാസകഥാപാത്രമായിരുന്നു ശ്രീജിത്ത്.ഇരുപത്തഞ്ചുകാരനായ ശ്രീജിത്തിന് ശസ്ത്രക്രിയയ്ക്ക് ശേഷം പുരുഷശബ്ദം തിരിച്ചുകിട്ടി. വര്‍ഷങ്ങളായി അലട്ടിക്കൊണ്ടിരുന്ന ശബ്ദപ്രശ്നം പൂര്‍ണമായി പരിഹരിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് ശ്രീജിത്ത്.
ഇഎന്‍ടി സര്‍ജന്‍ ആര്‍.ജയകുമാറാണ് കേരളത്തിലെ ആദ്യത്തെ ശബ്ദശസ്ത്രക്രിയ നടത്തിയത്. ശബ്ദത്തില്‍ വ്യതിയാനങ്ങളുള്ള 80 ശതമാനം പേര്‍ക്കും ആറു മാസം നീണ്ടുനില്‍ക്കുന്ന തെറാപ്പിയിലൂടെ ശബ്ദം മാറ്റിയെടുക്കാനാവുമെന്ന് ആര്‍.ജയകുമാര്‍ പറഞ്ഞു. 20 ശതമാനം പേര്‍ക്ക് മാത്രമേ ശസ്ത്രക്രിയ ആവശ്യമായി വരൂ.
ദക്ഷിണേന്ത്യയില്‍ ശബ്ദശസ്ത്രക്രിയ നടത്താന്‍ സൗകര്യങ്ങളുള്ള മൂന്ന് ഹോസ്പിറ്റലുകളിലൊന്നാണ് ലോഡ്സ് ഹോസ്പിറ്റല്‍. 10,000 രൂപയാണ് ശസ്ത്രക്രിയാചെലവ്.












Click it and Unblock the Notifications