ടൈറ്റാനിയം ഫാക്ടറി തുറന്നില്ല
തിരുവനന്തപുരം : ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറി നവംബര്‍ 28 ചൊവാഴ്ച തുറക്കാനായില്ല.
കോസ്റല്‍ അപ്ലിഫ്റ്റ്മെന്റ് അസോസിയേഷനും മറ്റ് ചില സംഘടനകളും ഫാക്ടറി തുറക്കാനുള്ള ധാരണയുമായി യോജിക്കാത്തതിനെ തുടര്‍ന്നാണ് ഫാക്ടറി പ്രവര്‍ത്തനം വീണ്ടും തുടങ്ങാനാവാതെ വന്നത്.
ജുഡീഷ്യല്‍ അന്വേഷണം സംബന്ധിച്ച് മന്ത്രിസഭാ തീരുമാനം വേണമെന്നും ഫാക്ടറിയിലെ എല്ലാ പ്ലാന്റുകളുടെയും പ്രവര്‍ത്തനത്തെ കുറിച്ച് വിശദവിവരങ്ങള്‍ വെളിപ്പെടുത്തണമെന്നും ഇവര്‍ വാശിപിടിച്ചതിനാലാണ് ചൊവാഴ്ച വൈകുന്നേരം ഫാക്ടറി തുറക്കാനുള്ള തീരുമാനം നടപ്പിലാക്കാനാവാത്തത്.
ഇത്തരം സാങ്കേതിക പ്രശ്നങ്ങള്‍ വിശദീകരിക്കാന്‍ സമയമെടുക്കുമെന്ന് കമ്പനി അധികൃതര്‍ വിശദീകരിച്ചു. മാത്രമല്ല കമ്പനി പ്രവര്‍ത്തനം തുടങ്ങിയാലും സാധാരണനിലയിലെത്താന്‍ ഒരാഴ്ചയെങ്കിലുമെടുക്കുമെന്നും പ്രക്ഷോഭം നടത്തുന്ന സംഘടനകളെ കമ്പനി അറിയിച്ചു. എന്നിട്ടും ഇവര്‍ വഴങ്ങാന്‍ കൂട്ടാക്കിയില്ല. പരിസരവാസികള്‍ അടച്ച ഓട ഇതുവരെ തുറന്നിട്ടില്ല.












Click it and Unblock the Notifications