ടൈറ്റാനിയം ബുധനാഴ്ചയും തുറന്നില്ല
തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറി നവംബര്‍ 29 ബുധനാഴ്ചയും തുറന്നുപ്രവര്‍ത്തിച്ചില്ല. ഫാക്ടറിയില്‍ നിന്ന് മാലിന്യങ്ങള്‍ ഒഴുക്കിവിടേണ്ട ഓട തുറക്കാത്തതുകൊണ്ടാണ് ഫാക്ടറി വീണ്ടും തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയാഞ്ഞത്.
കഴിഞ്ഞ നവംബര്‍ മൂന്ന് വെള്ളിയാഴ്ചയാണ് നാട്ടുകാര്‍ ഓട അടച്ചത്. ഇതിനെ തുടര്‍ന്ന് ഫാക്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയും ചെയ്തു. നവംബര്‍ 24 വെള്ളിയാഴ്ച വ്യവസായമന്ത്രി സുശീലാ ഗോപാലന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ നവംബര്‍ 28 ചൊവാഴ്ച മുതല്‍ ഫാക്ടറി വീണ്ടും തുറന്നു പ്രവര്‍ത്തിക്കാന്‍ ധാരണയായതാണ്. എന്നാല്‍ അടച്ച ഓട തുറക്കാന്‍ നാട്ടുകാര്‍ തയ്യാറാവാഞ്ഞതിനാല്‍ ബുധനാഴ്ചയും ഫാക്ടറി തുറന്നുപ്രവര്‍ത്തിക്കാനായില്ല.
സമരസമിതിയിലെ ആശയക്കുഴപ്പമാണ് ഓട തുറക്കാന്‍ തടസമായതെന്നാണ് അറിയുന്നത്.












Click it and Unblock the Notifications