കൊടുങ്കാറ്റ് ദുര്‍ബലമായി
ചെന്നൈ: തമിഴ്നാടിന്റെ തീരപ്രദേശങ്ങളിലും വടക്കന്‍ മേഖലയിലും ആഞ്ഞു വീശുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന കൊടുങ്കാറ്റ് ദുര്‍ബലമായതായി സൂചന.
നവംബര്‍ 29 ബുധനാഴ്ച കൂടല്ലൂരില്‍ വീശിയ കൊടുങ്കാറ്റ് ഒമ്പത് ജീവന്‍ അപഹരിച്ചു. നൂറു കണക്കിനാളുകള്‍ക്ക് വീടു നഷ്ടപ്പെട്ടു. ഏക്കര്‍ കണക്കിന് കൃഷി സ്ഥലം വെള്ളത്തിനടിയിലായി. കൊടുങ്കാറ്റ് നവംബര്‍ 30 വ്യാഴാഴ്ചയോടെ സേലം കേന്ദ്രീകരിച്ച് ദുര്‍ബലമായി.
ദുര്‍ബലമായ കൊടുങ്കാറ്റ് സേലത്തു നിന്നും പടിഞ്ഞാറു ദിശയില്‍ വീശി അറബിക്കടല്‍ ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. പതിക്കുമെന്ന് കാലവസ്ഥാ നിരീക്ഷകര്‍ കണക്കു കൂട്ടുന്നു. എന്നാല്‍ കൊടുങ്കാറ്റിന്റെ സ്വാധീനത്തില്‍ തമിഴ്നാട്ടിലാകെ ശക്തമായ മഴയും ഇടി മിന്നലും ഉണ്ടാകാന്‍ സാധ്യതയുണ്ട്.












Click it and Unblock the Notifications