കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഎംഎം നേതാക്കള്‍ അനധികൃതസ്വത്ത് സമ്പാദിച്ചു: സിബിഐ

  • By Staff
Google Oneindia Malayalam News

ദില്ലി: മൂന്ന് ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച (ജെഎംഎം) നേതാക്കള്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്ന് സിബിഐ കണ്ടെത്തി. ജെഎംഎം പ്രസിഡന്റ് ഷിബു സോറന്‍, മുന്‍ എംപിമാരായ സിമോണ്‍ മറണ്ഡി, സൂരജ് മണ്ഡല്‍ എന്നിവര്‍ക്കെതിരായാണ് സിബിഐ നവംബര്‍ 30 വ്യാഴാഴ്ച എഫ്ഐആര്‍ ഫയല്‍ ചെയ്തത്.

ഈ മൂന്ന് നേതാക്കളും പൊതുപദവി ദുരുപയോഗപ്പെടുത്തുകയും അഴിമതി നിരോധ നിയമം ലംഘിക്കുകയും ചെയ്തുവെന്ന കേസില്‍ പ്രതികളാണ്. കേസില്‍ അന്വേഷണം നടന്നുവരികയാണ്.

നരസിംഹറാവു സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്യാന്‍ കോഴ വാങ്ങിയെന്ന കേസിലും ഈ മൂന്ന് നേതാക്കളും പ്രതികളായിരുന്നു. നരസിംഹറാവുവിനെ ശിക്ഷിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ച സിബിഐ ജഡ്ജി ജെഎംഎം നേതാക്കള്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിനെ പറ്റി പ്രത്യേക അന്വേഷണം നടത്തണമെന്ന് നിര്‍ദേശിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X