Get Updates
Get notified of breaking news, exclusive insights, and must-see stories!

പുലികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടരുന്നു: അദ്വാനി

ദില്ലി: നിരോധനത്തിനു ശേഷവും എല്‍ടിടിഇയും അവരെ പിന്തുണയ്ക്കുന്നവരും ഇന്ത്യയില്‍ പ്രവര്‍ത്തനം തുടരുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി എല്‍.കെ.അദ്വാനി സമ്മതിച്ചു.

തമിഴ്നാടിന്റെ തീരപ്രദേശങ്ങളില്‍ പുലികളെ പിന്തുണയ്ക്കുന്നവര്‍ കള്ളക്കടത്തും മറ്റും നടത്തുന്നതായി റിപ്പോര്‍ട്ടു ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം നവംബര്‍ 30 വ്യാഴാഴ്ച രാജ്യസഭയില്‍ സമ്മതിച്ചു. കോണ്‍ഗ്രസ് അംഗം പ്രണാബ് മുഖര്‍ജിയുടെ ശ്രദ്ധക്ഷണിക്കലിനുള്ള മറുപടിയിലാണ് അദ്വാനി ഇതു പറഞ്ഞത്.

രഹസ്യാന്വേഷണ വിഭാഗവും സുരക്ഷാ സേനയും പുലികളുടെയും അവരെ പിന്തുണയ്ക്കുന്നവരുടെയും പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. തീരപ്രദേശത്തു കൂടെയുള്ള കള്ളക്കടത്തും നുഴഞ്ഞുകയറ്റവും തടയുന്നതിന് കോസ്റ് ഗാര്‍ഡ് യൂണിറ്റുകളെ വിനിയോഗിക്കുകയും സായുധ ചെക്ക് പോസ്റുകളും മൊബൈല്‍ പെട്രോളിങും ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചു.

പുലികള്‍ രാജ്യത്തു നടത്തുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നേരിടാന്‍ രാഷ്ട്രീയ ഇച്ഛാശക്തി ആവശ്യമാണെന്ന് നേരത്തേ ശ്രദ്ധക്ഷണിക്കല്‍ പ്രമേയമവതരിപ്പിച്ച പ്രണാബ് മുഖര്‍ജി പറഞ്ഞു. പുലി നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ ജന്മദിനത്തിന് അടുത്തിടെ വലിയ ആഘോഷമായിരുന്നു. പുലികളുടെ പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന തമിഴ്നാട്ടിലെ ഡിഎംകെ സര്‍ക്കാരിനെ പിരിച്ചുവിടണമെന്നും മുഖര്‍ജി ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+