Get Updates
Get notified of breaking news, exclusive insights, and must-see stories!

തല്‍വണ്ടി എസ്ജിപിസി അധ്യക്ഷന്‍

അമൃത്സര്‍: ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി അധ്യക്ഷനായി ബല്‍ദേവ് സിംഹ് തല്‍വണ്ടി തിരഞ്ഞെടുക്കപ്പെട്ടു. നവംബര്‍ 30 വ്യാഴാഴ്ച നടന്ന എസ്ജിപിസി ജനറല്‍ ബോഡിയാണ് എഴുപതുകാരനായ തല്‍വണ്ടിയെ പ്രസിഡന്റായി ഐക്യകണ്േഠന തിരഞ്ഞെടുത്തത്.

മകളുടെ കൊലപാതകക്കേസില്‍ സിബിഐ പ്രതിസ്ഥാനത്തു നിര്‍ത്തിയ ജാഗിര്‍ കൗറിനു പകരമാണ് ബല്‍ദേവ് സിംഹ് തല്‍വണ്ടി എസ്ജിപിസി അധ്യക്ഷനാവുന്നത്.

അധ്യക്ഷ സ്ഥാനത്തെത്തുന്നതിന് മുമ്പ് തല്‍വണ്ടിക്ക് ചില കടമ്പകള്‍ കടക്കേണ്ടി വന്നു. ജാഗിര്‍ കൗറിനെ വീണ്ടും അധ്യക്ഷയാക്കാന്‍ പ്രകാശ സിംഹ് ബാദലിനെ അനുകൂലിക്കുന്ന ചിലര്‍ കരുനീക്കം നടത്തിയതിനാലാണിത്.

എന്നാല്‍ ജാഗിര്‍ കൗറിനെ നിര്‍ദ്ദേശിക്കുകയാണെങ്കില്‍ തങ്ങള്‍ വേറെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നുള്ള ഗുര്‍ചരണ്‍ സിംഹ് തോറ വിഭാഗത്തിന്റെ പ്രഖ്യാപനം വന്നതോടെ ഇവര്‍ പിന്മാറി. എല്ലാവര്‍ക്കും സ്വീകാര്യനായ വ്യക്തി എന്ന നിലയില്‍ അതോടെ തല്‍വണ്ടിയുടെ തിരഞ്ഞെടുപ്പ് ഉറപ്പായി.

രാവിലെ ജനറല്‍ ബോഡിക്കു മുമ്പ് തല്‍വണ്ടി തോറയെ നേരില്‍ കണ്ട് പിന്തുണ അഭ്യര്‍ത്ഥിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+