ബൈക്കപകടത്തില്‍ യുവാവ് മരിച്ചു
കൊച്ചി: അജ്ഞാതവാഹനമിടിച്ച് ബൈക്കില്‍ യാത്രചെയ്തിരുന്ന യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്നയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചേര്‍ത്തല കുറുപ്പംകുളങ്ങര സജി നിവാസില്‍ ഗോപാല പിള്ളയുടെ മകന്‍ സുരേഷ് കുമാര്‍ (27) ആണ് മരിച്ചത്.
ബൈക്കിന് പിന്നില്‍ ഇരുന്നിരുന്ന ചേര്‍ത്തല കുറുപ്പംകുളങ്ങര ശിവരാമനിവാസില്‍ രാമന്‍പിള്ളയുടെ മകന്‍ മനോജിനെ (26) ഗുരുതരമായ പരിക്കുകളോടെ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നവംബര്‍ 30 വ്യാഴാഴ്ച ദേശീയപാതയില്‍ കുമ്പളം പാലത്തിന് സമീപമായിരുന്നു അപകടം. യുവാക്കള്‍ എറണാകുളത്തു നിന്നും ചേര്‍ത്തലയ്ക്ക് പോവുകയായിരുന്നു.












Click it and Unblock the Notifications