ബാംഗ്ലൂരില്‍ ബസപകടം: ഒരാള്‍ മരിച്ചു
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ - മൈസൂര്‍ റൂട്ടില്‍ ബെലാഗെറെ ഗേറ്റിനടുത്ത് വച്ച് കേരളത്തില്‍ നിന്നുള്ള കെഎസ്ആര്‍ടിസി ബസ് മരത്തിലിടിച്ച് ഒരാള്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. നവംബര്‍ 30 വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം.
ബസ് റോഡിരികില്‍ നിന്ന മരത്തിലിടിക്കു കയായിരുന്നു. കേരളത്തില്‍ നിന്ന് ബാംഗ്ലൂര്‍ക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്.
അപകട സ്ഥലത്തു നിന്ന് ആശുപത്രിയിലേയ്ക്കു കൊണ്ടുപോകും വഴിയാണ് ഒരാള്‍ മരിച്ചത് ്. മറ്റുള്ളവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
അപകടത്തില്‍പെട്ട ബസിലെ ഡ്രൈവര്‍ പിടികൊടുക്കാതെ രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു.












Click it and Unblock the Notifications