മഴ : ചേകന്നൂരിന്റെ ജഡം തിരയുന്നത് നിര്‍ത്തി
അരൂര്‍: കനത്ത മഴ മൂലം ചേകന്നൂര്‍ മൗലവിയുടെ ശരീരാവശിഷ്ടങ്ങള്‍ പുറത്തെടുക്കുന്ന ജോലി നിര്‍ത്തിവച്ചു.
നവംബര്‍ 30 വ്യാഴാഴ്ചരാവിലെ തന്നെ ശരീരാവശിഷ്ടങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. പതിനൊന്നര മണിയോടെ മഴ ശക്തമായതിനെ തുടര്‍ന്ന് ജോലി നിര്‍ത്തിവയ്ക്കുകയായിരുന്നു. പ്രതികള്‍ക്ക് യഥാര്‍ത്ഥ സ്ഥലം തിരിച്ചറിയുന്നതിലുണ്ടായ ഓര്‍മ്മപ്പിശകും ശരീരാവശിഷ്ടങ്ങള്‍ പുറത്തെടുക്കുന്നതിന് തടസമായി.
ഇപ്പോള്‍ പിടിയിലായ പ്രതികള്‍ നല്‍കിയ വിവരമനുസരിച്ച് പറമ്പില്‍ ബസാറില്‍ വച്ച് മറ്റ് രണ്ട് പേരെക്കൂടി പിടികൂടിയതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ സിബിഐ അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.












Click it and Unblock the Notifications