ചീഫ് ജസ്റിസായി കെ.കെ.ഉഷ നിയമിതയായി
തിരുവനന്തപുരം: കെ.കെ.ഉഷ കേരള ഹൈക്കോടതി ചീഫ് ജസ്റിസായി സ്ഥാനമേറ്റു. നവംബര്‍ 30 വ്യാഴാഴ്ച രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സുഖ്ദേവ്സിംഹ് കാംഗ് ഉഷയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി ഇ.കെ.നായനാര്‍, നിയമസഭാ സ്പീക്കര്‍ എം.വിജയകുമാര്‍, സംസ്ഥാനമന്ത്രിമാര്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിച്ചു. ഉഷയുടെ ഭര്‍ത്താവ് ജസ്റിസ് കെ.സുകുമാരനും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.
സപ്തംബര്‍ മുതല്‍ ആക്ടിംഗ് ചീഫ് ജസ്റിസായി പ്രവര്‍ത്തിക്കുകയാണ് കെ.കെ.ഉഷ. 1961ല്‍ അഭിഭാഷകയായി സേവനമാരംഭിച്ച ഉഷ 1991ലാണ് ഹൈക്കോടതി ജഡ്ജിയാകുന്നത്.












Click it and Unblock the Notifications