ഐക്യ ജനതാദള്‍ കേരളത്തിലും പിളര്‍ന്നു
കോഴിക്കോട്: ഐക്യ ജനതാദള്‍ കേന്ദ്ര തലത്തില്‍ രണ്ടായി പിളര്‍ന്നതിന്റെ തുടര്‍ച്ചയായി കേരള ഘടകത്തിലും പിളര്‍പ്പ്. എന്നാല്‍ കേരള ഘടകം മൂന്നായിട്ടാണ് പിളര്‍ന്നത്.
നവംബര്‍ 29 ബുധനാഴ്ച ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് അഭിപ്രായ ഭിന്നത പുറത്തുവന്നത്. സംസ്ഥാന പ്രസിഡന്റ് കെ.ചന്ദ്രശേഖരനോടൊപ്പമുള്ളവര്‍ ദേവഗൗഡയുടെ സെക്കുലര്‍ ജനതാദളില്‍ ലയിക്കണമെന്ന അഭിപ്രായം പ്രകടിപ്പിച്ചപ്പോള്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കെ.ഗോപാലനോടൊപ്പമുള്ളവര്‍ അതിനെ എതിര്‍ത്തു നില്ക്കുകയാണ്.
ഇതിനിടെ പ്രൊഫ. ബി.ജയലക്ഷ്മിയുടെ നേതൃത്വത്തിലുള്ള വിഭാഗം രാം വിലാസ് പസ്വാന്റെ ജനശക്തിയില്‍ ചേരുന്നതായി പ്രഖ്യാപിച്ചു കഴിഞ്ഞു.
സെക്കുലര്‍ ജനതാദളുമായുള്ള ലയനകാര്യം തീരുമാനിക്കുന്നതിന് ചന്ദ്രശേഖരനെ ഒരു വിഭാഗം ചുമതലപ്പെടുത്തി. എന്നാല്‍ മെംബര്‍ഷിപ്പ് പ്രവര്‍ത്തനമുള്‍പ്പടെ ഐക്യ ജനതാദള്‍ പ്രവര്‍ത്തനവുമായി മുന്നോട്ടു പോകാനാണ് ഗോപാലന്‍ പക്ഷത്തിന്റെ തീരുമാനം.
ആകെ 32 പേര്‍ പങ്കെടുത്ത സംസ്ഥാന കമ്മിറ്റി യോഗത്തില്‍ 20 പേരും സെക്കുലര്‍ ജനതാദളുമായുള്ള ലയനത്തെ അനുകൂലിച്ചതായി അറിയുന്നു.












Click it and Unblock the Notifications