Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎഫ്സി ബ്ലേഡ് കമ്പനിയാകരുത്: മേനോന്‍

കൊച്ചി: സാധാരണക്കാരന് സേവനം നല്‍കേണ്ട കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ബ്ലേഡ് കമ്പനി പോലെ പ്രവര്‍ത്തിക്കരുതെന്ന് ധനകാര്യ മന്ത്രി ടി.ശിദാസമേനോന്‍.

സാമ്പത്തികമായി പ്രയാസമനുഭവിക്കുന്നവരാണ് കെഎഫ്സിയുടെ ഉപഭോക്താക്കാള്‍. അവരെ ആശ്വസിപ്പിക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കേണ്ടത്. വായ്പ കൊടുക്കുന്നില്ലെങ്കില്‍ രണ്ട് മാസം കൊണ്ട് കെഎഫ്സി പൂട്ടും. വായ്പ കൊടുക്കുന്നത് ആളെ കൊല്ലാനാകരുതെന്നും മന്ത്രി നിര്‍ദേശിച്ചു.

നവംബര്‍ 30 വ്യാഴാഴ്ച കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ കലൂരിലുള്ള പുതിയ ബഹുനില ഓഫീസ് മന്ദിരം ഫിനാന്‍സ് ടവേഴ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കെഎഫ്സിയുടെ പുതിയ ലോഗോയുടെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.

വായ്പ കൊടുക്കുന്നതോടൊപ്പം വായ്പയെടുക്കുന്നവര്‍ ആ തുക കൊണ്ട് എന്താണ് ചെയ്യുന്നതെന്ന് കെഎഫ്സി ഉദ്യോഗസ്ഥര്‍ പരിശോധിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. വായ്പ ബുദ്ധിപൂര്‍വം ചെലവാക്കുന്നതിനുള്ള മാര്‍ഗങ്ങളും വ്യവസായികള്‍ക്ക് ഉപദേശിച്ച് കൊടുക്കണം. വായ്പയുടെ പലിശ കൊണ്ടാണ് ഈ സ്ഥാപനം നിലനില്‍ക്കുന്നതും മുന്നോട്ട് പോകുന്നതും. ബാങ്ക് പലിശ റിസര്‍വ് ബാങ്ക് താഴ്ത്തിയിട്ടുണ്ടെങ്കില്‍ പോലും ഇപ്പോഴത്തെ സാമ്പത്തികാവസ്ഥയില്‍ വീണ്ടും ഉയരാനാണ് സാധ്യത.

കമ്പ്യൂട്ടര്‍വത്കരണത്തെ മന്ത്രി ശക്തമായി ന്യായീകരിച്ചു. ആധുനികയുഗത്തില്‍ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ അറിയാത്തവര്‍ നിരക്ഷരാണ്. കമ്പ്യൂട്ടര്‍വല്‍ക്കരണത്തില്‍ തൊഴില്‍ നഷ്ടപ്പെടുകയല്ല പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാവുകയാണ് ചെയ്യുന്നത്. യന്ത്രമുണ്ടായാല്‍ മാത്രം പോര, അതിനൊപ്പം മനുഷ്യനും ആവശ്യമാണ്.

കെഎഫ്സിയുടെ വായ്പകള്‍ ശരിയായ വിധത്തില്‍ വിനിയോഗിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ നടപടി എടുക്കണം. അതിനാവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കും.കസ്റമേഴ്സ് മീറ്റ് വിളിച്ചുകൂട്ടി ഉപഭോക്താക്കളുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+