കൊലക്കേസ് പ്രതികള്‍ക്ക് ജീവപര്യന്തം
കൊച്ചി: കൊലക്കേസിലെ രണ്ടു പ്രതികള്‍ക്ക് കേരള ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു. തിരുവനന്തപുരം കാഞ്ഞിരംകുളത്ത് ഇടതു പക്ഷ പ്രവര്‍ത്തകനായിരുന്ന ജയകുമാറിനെ കൊലപ്പെടുത്തിയ കേസിലെ അഞ്ച് പ്രതികളില്‍ രണ്ടു പേര്‍ ക്കാണ് നവംബര്‍ 30 വ്യാഴാഴ്ച ജീവപര്യന്തം ശിക്ഷ വിധിച്ചത്.കേസിലെ മറ്റ് മൂന്ന് പ്രതികള്‍ക്കുള്ള ശിക്ഷയിന്മേല്‍ വിധി പറയുന്നത് കോടതി മാറ്റി വച്ചു.
ഈ കേസില്‍ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ച ശിക്ഷ ജസ്റ്റീസ് ജെ. ബി.കോശി, ജസ്റ്റീസ് എന്‍. കൃഷ്ണന്‍നായര്‍ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവയ്ക്കുകയായിരുന്നു.1991 ജൂലായ് 17 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുന്‍ വൈരാഗ്യമായിരുന്നു കൊലപാതക കാരണമെന്ന് പറയപ്പെടുന്നു.












Click it and Unblock the Notifications