തെളിവെടുപ്പ്: മണിച്ചനെ ചിറയിന്‍കീഴില്‍ കൊണ്ടുവന്നു
തിരുവനന്തപുരം: മദ്യദുരന്തക്കേസില്‍ അറസ്റിലായ മണിച്ചനെ നവംബര്‍ 30 വ്യാഴാഴ്ച ചിറയിന്‍കീഴില്‍ കൊണ്ടുവന്നു. ചിറയിന്‍കീഴിലെ ഹോളോബ്രിക്സ് ഫാക്ടറിയിലെ ഭൂഗര്‍ഭഅറയിലെ തെളിവെടുപ്പിനായാണ് മണിച്ചനെ കൊണ്ടുവന്നത്.
ഭൂഗര്‍ഭഅറയില്‍ നിന്ന് സ്പിരിറ്റ് കൊണ്ടുവരുന്ന പൈപ്പിന്റെ വാല്‍വ് എവിടെയാണെന്ന് മണിച്ചന്‍ പൊലീസിന് കാണിച്ചുകൊടുത്തു. കെട്ടിടത്തിന്റെ പുറത്ത് വാല്‍വിനു മുകളില്‍ സിമന്റ് സ്ലാബ് ഇട്ടതിനു ശേഷം മെറ്റല്‍ കൂട്ടിയിട്ടിരിക്കുകയായിരുന്നു. ഈ വാല്‍വില്‍ മോട്ടോര്‍ ഘടിപ്പിച്ചാണ് സ്പിരിറ്റ് അറയില്‍ നിന്ന് പുറത്തെടുത്തിരുന്നത്.
വ്യാഴാഴ്ച രാവിലെ മണിച്ചനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയമാക്കി. കസ്റഡിയിലെടുത്ത പ്രതിയെ 48 മണിക്കൂറിലൊരിക്കല്‍ വൈദ്യപരിശോധനക്ക് വിധേയമാക്കണമെന്ന് സുപ്രിം കോടതി വിധിയുണ്ട്. മണിച്ചന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications