ശബരിമലയില്‍ ഇന്നു പള്ളിവേട്ട
പത്തനംതിട്ട: ശബരിമലയില്‍ നവംബര്‍ 30 വ്യാഴാഴ്ച രാത്രി പള്ളിവേട്ട നടക്കും. ഒമ്പതാം ഉത്സവമായ വ്യാഴാഴ്ച രാത്രി ശ്രീഭൂതബലിക്കു ശേഷമാണ് പള്ളിവേട്ടയ്ക്കായി അയ്യപ്പന്‍ എഴുന്നള്ളുക.
നെറ്റിപ്പട്ടം കെട്ടിയ ആനപ്പുറത്ത് മുത്തുക്കുടയും വെണ്‍ചാമരവും ചൂടിയാണ് ഭഗവാന്‍ പള്ളിവേട്ടയ്ക്കായി ശരംകുത്തിയിലേക്ക് എഴുന്നള്ളുക. തന്ത്രിയും മേല്‍ശാന്തിയും അകമ്പടി സേവിക്കും. ശരംകുത്തിയില്‍ പ്രത്യേകം തയ്യാര്‍ ചെയ്യുന്ന കുളത്തില്‍ അമ്പ് എയ്താണ് ഭഗവാന്റെ പള്ളിവേട്ട നടക്കുക.
പള്ളിവേട്ട കഴിഞ്ഞ് ആഘോഷമായാണ് തിരിച്ചെഴുന്നള്ളത്ത്. വേട്ടയ്ക്കായി ശരംകുത്തിയിലേക്കു പോകുമ്പോള്‍ വാദ്യമേളങ്ങളുണ്ടാവില്ല. രണ്ടുതീവെട്ടികള്‍ മാത്രമേ കത്തിക്കൂ. എന്നാല്‍ എല്ലാ തീവെട്ടികളും കത്തിച്ച് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയാണ് തിരിച്ചെഴുന്നള്ളത്ത്.
എട്ടാം ഉത്സവദിവസമായ നവംബര്‍ 29 ബുധനാഴ്ചയും ദര്‍ശനത്തിന് വന്‍ തിരക്ക് അനുഭവപ്പെട്ടു.












Click it and Unblock the Notifications