ടൈറ്റാനിയം പ്രക്ഷോഭത്തിന് പിന്നില്‍ ബഹുരാഷ്ട്രകമ്പനികള്‍
തിരുവനന്തപുരം : ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിക്കെതിരെയുള്ള പ്രക്ഷോഭത്തിന് പിന്നില്‍ ബഹുരാഷ്ട്രകുത്തകകളുടെ കൈയുണ്ടെന്ന് ഇടതുമുന്നണി.
ടൈറ്റാനിയം ഡയോക്സൈഡിന്റെ വന്‍ വ്യാപാരസാധ്യതകള്‍ കണ്ടുകൊണ്ടാണ് ലാഭക്കൊതിയുമായി ഇവര്‍ ഈ പൊതുമേഖലാ സ്ഥാപനത്തെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുന്ന പ്രക്ഷോഭത്തിന് പിന്തുണ നല്‍കുന്നതെന്ന് നവംബര്‍ 29 ബുധനാഴ്ച ചേര്‍ന്ന ഇടതുമുന്നണി ജില്ലാ കമ്മിറ്റി ആരോപിച്ചു.
ഫാക്ടറിക്കെതിരായ സമരം രാഷ്ട്രീയലക്ഷ്യങ്ങളോടെയാണെന്നതിന് തെളിവുകളുണ്ട്. തീരദേശത്ത് സംഘര്‍ഷമുണ്ടാക്കി അത് എല്‍ഡിഎഫിന്റെ തലയില്‍ കെട്ടിവയ്ക്കാനാണ് പ്രശ്നത്തിലൂടെ കോണ്‍ഗ്രസും എംപി വി.എസ്.ശിവകുമാറും ശ്രമിക്കുന്നതെന്ന് എല്‍ഡിഎഫ് കുറ്റപ്പെടുത്തി.
മത്സ്യത്തൊഴിലാളികളുടെ പുതിയ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സാധ്യമല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി കഴിഞ്ഞു. ഇതോടെ പ്രശ്നത്തിന് പരിഹാരമുണ്ടാകാനുള്ള സാധ്യത നീണ്ടുപോവുകയാണ്.












Click it and Unblock the Notifications