കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക സുന്ദരി മത്സരം ഇന്ന്

  • By Staff
Google Oneindia Malayalam News

ലണ്ടന്‍: 2000ലെ ലോക സുന്ദരി മത്സരം നവംബര്‍ 30 വ്യാഴാഴ്ച ലണ്ടനില്‍ നടക്കും. ലോക സുന്ദരി മത്സരത്തിന്റെ 50ാം അധ്യായമാണ് ഇത്തവണത്തേത്.

ഇന്ത്യന്‍ സമയം അര്‍ധരാത്രിക്കു ശേഷമാണ് മത്സരം നടക്കുന്നത്. ആകെ 95 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരാണ് ഈ വര്‍ഷത്തെ മത്സരത്തില്‍ പങ്കെടുക്കുന്നത്.

ഇത്തവണ ഏറ്റവുമധികം കിരീടസാധ്യത കല്പിക്കപ്പെടുന്ന മൂന്നു പേരില്‍ ഒരാള്‍ മിസ് ഇന്ത്യ പ്രിയങ്ക ചോപ്രയാണ്. മിസ് വെനിസ്വേല വനേസ കാര്‍ഡിനാക്, മിസ് സൗത്ത് ആഫ്രിക്ക ഹെതര്‍ ജോയി ഹാമില്‍ട്ടന്‍ എന്നിവരാണ് മറ്റു രണ്ടുപേര്‍.

ലോക സുന്ദരി മത്സരത്തിന് തുടക്കം കുറിച്ചയാളും മിസ് വേള്‍ഡ് ഓര്‍ഗനൈസേഷന്റെ എക്സിക്യൂട്ടീവ് ചെയര്‍മാനുമായ എറിക് മോര്‍ലി ഇല്ലാത്ത ആദ്യ മത്സരമാണിത്. നവംബര്‍ മൂന്നിന് മാലി ദ്വീപില്‍ ലോക സുന്ദരി മത്സരത്തിന്റെ പ്രാരംഭ റൗണ്ടുകള്‍ക്കു തുടക്കം കുറിച്ച ശേഷമാണ് ലണ്ടനില്‍ 82കാരനായ അദ്ദേഹം അന്തരിച്ചത്.

ലോക സുന്ദരി മത്സരം ആരംഭിച്ചതു മുതല്‍ എറിക്ക് മോര്‍ലിയോടൊപ്പം അതിന്റെ സംഘാടക മേല്‍നോട്ടം വഹിക്കുന്ന അദ്ദേഹത്തിന്റെ ഭാര്യ ജൂലിയ മോര്‍ലിയാണ് ലണ്ടനിലെ അവസാനവട്ട മത്സരങ്ങള്‍ക്ക് നേതൃത്വം നല്കുന്നത്.

വിധികര്‍ത്താക്കളുടെ പാനലിനും ജൂലിയ മോര്‍ലി നേതൃത്വം നല്കുന്നു. നടിമാരായ ലുലു, സ്റെഫാനി ബീച്ചം, സംഗീതജ്ഞനായ എറല്‍ ബ്രൗണ്‍, ഫോട്ടോഗ്രാഫറായ ടെറി ഒ നീല്‍, ഡിസൈനര്‍മാരായ ഹേമന്ത് ത്രിവേദി, ലൂസി സൈക്സ്, ഓസ്വാള്‍ഡ് ബോട്ടെങ്, അമാന്‍ഡ വെയ്ക്ലി എന്നിവരാണ് വിധികര്‍ത്താക്കള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X