തിരുവനന്തപുരത്ത് ഒരു ടെര്‍മിനല്‍ കൂടി വേണം
ദില്ലി: തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരു ഇന്റര്‍നാഷണല്‍ ടെര്‍മിനല്‍ കൂടി പണിയണമെന്നും ജംബോ വിഭാഗത്തില്‍പെട്ട വലിയ വിമാനങ്ങള്‍ക്ക് ലാന്റിഗ് സൗകര്യങ്ങള്‍ ഒരുക്കണമെന്നും കേരളാ എംപിമാര്‍ ലോക്സഭയില്‍ ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ ഉറപ്പു തന്നിരുന്നെങ്കിലും ഇതു വരെ യാതൊരു നടപടികളുമുണ്ടായിട്ടില്ലെന്ന് പ്രശ്നം ഉന്നയിച്ചുകൊണ്ട് വി.എസ്.ശിവകുമാര്‍ (കോണ്‍ഗ്രസ്) പറഞ്ഞു.
കെ.മുരളീധരന്‍ (കോണ്‍ഗ്രസ്), രമേഷ് ചെന്നിത്തല (കോണ്‍ഗ്രസ്), പി.സി.തോമസ് (കേരള കോണ്‍ഗ്രസ്), വര്‍ക്കല രാധാകൃഷ്ണന്‍ (സിപിഎം) എന്നിവര്‍ ശിവകുമാറിനെ പിന്തുണച്ചു.












Click it and Unblock the Notifications