മദ്യദുരന്തം: സിബിഐ അന്വേഷിക്കണമെന്ന് ആന്റണി
തിരുവനന്തപുരം: മദ്യദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയെ കിട്ടിയില്ലെങ്കില്‍ സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പ്രതിപക്ഷനേതാവ് എ.കെ.ആന്റണി.
മുഖ്യമന്ത്രി വിദേശയാത്രയ്ക്ക് പുറപ്പെടുന്നതിന് മുമ്പ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് ഡിസംബര്‍ ഒന്ന് വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ആന്റണി ആവശ്യപ്പെട്ടു.
ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ നടക്കുന്നുണ്ടെന്നും ആരെയോ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ആന്റണി ആരോപിച്ചു.
കേരളം കരകയറാനാവാത്ത കടക്കെണിയിലാണെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. ഇപ്പോള്‍ സംസ്ഥാനം 6800 കോടി രൂപയുടെ കടത്തിലാണ്. കടം തീര്‍ക്കാന്‍ ശ്രമിക്കാതെ യാഥാര്‍ത്ഥ്യങ്ങള്‍ മൂടിവയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആന്റണി കുറ്റപ്പെടുത്തി.












Click it and Unblock the Notifications