അരവണ: അന്വേഷണം വേണമെന്ന് വിഎച്ച്പി
പത്തനംതിട്ട: അരവണയില്‍ എലിവാല്‍ കണ്ടതിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന് വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു.
സംഭവത്തെ കുറിച്ച് അടിയന്തിരമായി അന്വേഷണം തുടങ്ങണമെന്ന് നവംബര്‍ 30 വ്യാഴാഴ്ച വിഎച്ച്പി സംസ്ഥാന സെക്രട്ടറി കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. അനേകം അയ്യപ്പഭക്തര്‍ക്ക് ആശങ്കയുണ്ടാക്കിയ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ദേവസ്വം ബോര്‍ഡ് ഒരു വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
കുമ്മനം രാജശേഖരന്റെയും കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി എം.ജി.രാധാകൃഷ്ണന്റെയും നേതൃത്വത്തിലുള്ള സംഘം അരവണ തയാറാക്കുന്ന പ്ലാന്റ് സന്ദര്‍ശിച്ചതിനു ശേഷം ദേവസ്വം ഉദ്യോഗസ്ഥരുമായി സംഘം ചര്‍ച്ച നടത്തി.












Click it and Unblock the Notifications