എലിവാല് അരവണയില്‍ വീണത് പാക്കിംഗ് വേളയില്‍
തിരുവനന്തപുരം: ശബരിമലയില്‍ നിന്നു വിതരണം ചെയ്ത അരവണപ്രസാദത്തില്‍ വീണ എലിവാല് പ്രസാദം പായ്ക്ക് ചെയ്തപ്പോഴോ അതിനു ശേഷമോ ആണ് കടന്നു കൂടിയതെന്നു സൂചന. ഇതു സംബന്ധിച്ച് കേരള കാര്‍ഷിക സര്‍വകാലാശാലയുടെ എന്റമോളജി വകുപ്പ് നടത്തിയ പരിശോധനയില്‍ അധികം പഴക്കമില്ലാത്ത വാല് ആയിരുന്നു പായസത്തില്‍ കാണപ്പെട്ടതെന്ന് വ്യക്തമായി.
പായസത്തില്‍ കിടന്നു വെന്ത അവസ്ഥയിലായിരുന്നില്ലെന്നും കണ്ടെത്തി. ചുണ്ടെലി വര്‍ഗത്തില്‍ പെട്ട ഷ്രൂ എന്ന ജീവിയുടെ വാലാണെന്നും കണ്ടെത്തിയിട്ടുണ്ട്. എലിവാല് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് മറിച്ചു മാറ്റിയിരുന്നതായും തെളിഞ്ഞു.
പായസത്തിന്റെ മൂന്ന് സാമ്പിളുകളാണ് പബ്ലിക് അനലിസ്റ്റ് പരിശോധിച്ചത്. തുറന്ന ടിന്നിലുണ്ടായിരുന്ന അരവണയില്‍ എലിയുടേതെന്നു തോന്നിക്കുന്ന വാലും രോമങ്ങളും കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
എലിവാല് അടങ്ങിയ അരവണ ലഭിച്ചെന്നു പറയപ്പെടുന്ന ആളുടെ വീട്ടില്‍ നിന്നും പരിശോധനയ്ക്കായി എടുത്ത സീല്‍ ചെയ്ത രണ്ടു ടിന്നുകളിലെ പായസവും പരിശോധിച്ചിരുന്നു. ഇവയില്‍ എലിയുടെ രോമം കണ്ടെത്തിയില്ല. പകരം ഇഞ്ചിനാരാണ് ഉള്ളതെന്ന് പബ്ലിക് അനലിസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications