സിഐടിയു: കണ്ണനെതിരെ ഗുരുദാസന്‍
ആലപ്പുഴ: സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പി. കെ. ഗുരുദാസനെതിരെ പി. കണ്ണന്‍മത്സരിക്കുമെന്ന് അറിയുന്നു.
ഗുരുദാസനെ സിഐടിയു ജനറല്‍ സെക്രട്ടറിയും ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി കെ.എന്‍.രവീന്ദ്രനാഥിനെ പ്രസിഡന്റുമാക്കണമെന്ന് സിപിഎം സംസ്ഥാന സമിതി നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഇതിനെ എതിര്‍ക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടറി കണ്ണന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു മത്സരിക്കാന്‍ ഒരുങ്ങുന്നത്.
രഹസ്യ വോട്ടെടുപ്പ് നടന്നാല്‍ ഗുരുദാസന്‍ വിജയിക്കുമെന്നാണ് സിപിഎം നേതൃത്വം കണക്കുകൂട്ടുന്നത്. വോട്ടെടുപ്പ് നടക്കുകയാണെങ്കില്‍ ഡിസംബര്‍ ഒന്ന് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ഫലമറിയാം.












Click it and Unblock the Notifications