Get Updates
Get notified of breaking news, exclusive insights, and must-see stories!

സി ഐ ടി യു തിരഞ്ഞെടുപ്പ് ജനാധിപത്യ വിരുദ്ധം: കണ്ണന്‍

കൊല്ലം: സി ഐ ടി യു സംസ്ഥാന നേതൃ സ്ഥാനത്തേയ്ക്ക് ഡിസംബര്‍ ഒന്ന് വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പ് ജനാധിപത്യ വിരുദ്ധമാണെന്ന് മുന്‍ സി ഐ ടി യു സംസ്ഥാന പ്രസിഡന്റ് സി കണ്ണന്‍.

സംസ്ഥാനത്ത് സി ഐ ടി യു രൂപീകരണം മുതല്‍ സംഘടനയുടെ തലപ്പത്തുണ്ടായിരുന്ന സി കണ്ണനെ വെള്ളിയാഴ്ച സമാപിച്ച സ ി ഐ ടി യു സമ്മേളനം പ്രസിഡന്റ് സ്ഥാനത്തു നിന്നൊഴിവാക്കുകയായിരുന്നു. കഴിഞ്ഞ 30 വര്‍ഷമായി കണ്ണനായിരുന്നു സി ഐ ടി യു സംസ്ഥാന പ്രസിഡന്റ്.

പരാജയപ്പെടുമെന്ന് ഉറപ്പായിരുന്നതിനാല്‍ താന്‍ മത്സരത്തില്‍ നിന്നും പിന്മാ റുകയായിരുന്നുവെന്നും തിരഞ്ഞെടുപ്പ് ഏകകണ്ഠമായിരുന്നുവെന്ന സി പി എം നേതൃത്വത്തിന്റെ അവകാശവാദം പൊള്ളയാണെന്നും സി കണ്ണന്‍ വെളിപ്പെടുത്തി.

സി ഐ ടി യുവിന്റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ സി പി എം നടത്തിയ ആസൂത്രിത ശ്രമത്തിന്റെ ഫലമായാണ് പി കെ ഗമരുദാസന്‍ സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതെന്നും കണ്ണന്‍ ചൂണ്ടിക്കാട്ടി.

സി പി എം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം സി ഐ ടി യു വില്‍ അടിച്ചേല്‍പിക്കുകയായിരുന്നുവെന്നും ഇതിനെ എതിര്‍ക്കുന്ന നല്ലൊരു വിഭാഗം സി ഐ ടി യു വില്‍ ഉണ്ടെന്നും എന്നാല്‍ തങ്ങള്‍ക്ക് ഭൂരിപക്ഷമില്ലെന്ന് മനസിലാക്കിയതിനാലാണ് അവര്‍ മിണ്ടാതിരുന്നതെന്നും സംസ്ഥാനത്തെ സി ഐ ടി യു വിന്റെ ഏറ്റവും മുതിര്‍ന്ന നേതാവായ കണ്ണന്‍ പറഞ്ഞു.

അലത സമയം സി ഐ ടി യു വിന്റെ നേതൃസ്ഥാനത്തേയ്ക്ക് ഒരാഴ്ച മുമ്പ് സി പി എം സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശിച്ചവര്‍ തന്നെയാണ് ഇപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. തിരഞ്ഞെപ്പ് ഏകകണ്ഠമാണെന്ന സി പി എം , സി ഐ ടി യു നേതൃത്വത്തിന്റെ അവകാശ വാദം പൊള്ളയാണെന്നാണ് സി കണ്ണന്റെ പ്രതികരണം തെളിയിക്കുന്നത്. വരെയേറെ നിരാശനും ദുഖിതനുമായാണ് അദ്ദേഹം സമ്മേളന വേദി വിട്ടത്.

എന്നാല്‍ കണ്ണന്റെ വെളിപ്പെടുത്തലുകളോട് പ്രതികരിക്കാന്‍ സി ഐ ടി യു അഖിലേന്ത്യാ, സംസ്ഥാന നേതൃത്വങ്ങള്‍ വിസമ്മതിച്ചു. തിരഞ്ഞെടുപ്പ് ഏകകണ്ഠവും ജനാധിപത്യപരവുമാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഇരു നേതൃത്വവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+