കലിക്കറ്റ് വി സി പദവി ദുരുപയോഗം ചെയ്തില്ലെന്ന്
തേഞ്ഞിപ്പലം: വൈസ് ചാന്‍സലര്‍ ഡോ. കെ കെ എന്‍ കുറുപ്പ് പദവി ദുരുപയോഗപ്പെടുത്തി ആനുകൂല്യങ്ങള്‍ കൈപ്പറ്റിയിട്ടില്ലെന്ന് കലിക്കറ്റ് സര്‍വകലാശാല പത്രക്കുറിപ്പില്‍ അറിയിച്ചു.
ആക്ടു പ്രകാരം വി സി യുടെ സേവന വേതന വ്യവസ്ഥകള്‍ നിശ്ചയിക്കുന്നത് ചാന്‍സലര്‍ ആണെന്നും ഉത്തരവു പ്രകാരം ശമ്പള കുടിശിക പി എഫില്‍ നിക്ഷേപിക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും സര്‍വകലാശാല ചൂണ്ടിക്കാട്ടുന്നു.
ചാന്‍സലറുടെ ഉത്തരവു പ്രകാരമാണത്രേ വൈസ് ചാന്‍സലര്‍ ചരിത്ര വിഭാഗം പ്രഫസര്‍ ആയിരുന്നപ്പോഴത്തെ ശമ്പള കുടിശിക എഴുതിവാങ്ങിയത്. യു ജി സി ആനുകൂല്യം ലഭിക്കുന്ന അധ്യാപകരുടേതിനു തുല്യമായ സര്‍വീസല്ല വി സി യുടേതെന്നും സര്‍വകലാശാല പത്രക്കുറിപ്പില്‍ പറയുന്നു.
വൈസ് ചാന്‍സലര്‍ തനിക്കു കിട്ടാനുണ്ടായിരുന്ന കുടിശികയില്‍ നിന്നും ആദായ നികുതി കുറച്ചത് നിയമവിധേയമായാണെന്നും സര്‍വകലാശാല അറിയിച്ചു.












Click it and Unblock the Notifications