Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹജ്ജ് വിമാനമില്ലാത്തത് സൗകര്യമില്ലാത്തതിനാല്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഇത്തവണയും ഹജ്ജ് വിമാനം ഇല്ലാത്തത് ഹജ്ജ് തീര്‍ഥാടകരെ ബുദ്ധിമുട്ടിക്കുന്നു. കേരള ഹജ്ജ് കമ്മിറ്റിയുടെ സമ്മര്‍ദ്ദമില്ലാത്തതുകൊണ്ടാണ് വിമാനം അനുവദിക്കാഞ്ഞതെന്ന് ഇ.അഹമ്മദ് എംപി പറയുമ്പോള്‍ കമ്മിറ്റി ഈ ആരോപണം നിഷേധിക്കുകയാണ്.

വിമാനത്താവളത്തില്‍ വേണ്ടത്ര സൗകര്യങ്ങളില്ലാത്തതു കൊണ്ടാണ് ഹജ്ജ് വിമാനം ഇത്തവണയും അനുവദിക്കാഞ്ഞതെന്ന് ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ എ.വി.അബ്ദുള്‍ ഹാജി പറഞ്ഞു.

വിമാനത്താവളത്തില്‍ റണ്‍വെയുടെയും സേഫ് ഏരിയയുടെയും പണി കഴിഞ്ഞിട്ടില്ലാത്തതുകൊണ്ട് ഹജ്ജ് യാത്രക്ക് അനുവദിച്ച വിമാനങ്ങള്‍ക്ക് ഇവിടെ ഇറങ്ങാനാവില്ല. നൈറ്റ് ലാന്റിംഗിനും ഇന്‍സ്ട്രുമെന്റ് ലാന്റിംഗിനും സൗകര്യമില്ലാത്തതിനാല്‍ 320 ആളെ കയറ്റുന്ന വിമാനം ഉപയോഗിച്ചും ഇവിടെ നിന്ന് സര്‍വീസ് നടത്താനാവില്ല.

വിമാനത്താവളത്തില്‍ ഇപ്പോള്‍ പണിനടന്നുകൊണ്ടിരിക്കുകയാണെങ്കിലും ജനവരിക്കകം പണി തീരാന്‍ സാധ്യതയില്ലാത്തതുകൊണ്ടാണ് കൊച്ചി വഴി ഹജ്ജിന് പോകാന്‍ തീരുമാനിച്ചതെന്ന് ഹാജി പറഞ്ഞു.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ പണി വേഗം പൂര്‍ത്തിയാക്കാന്‍ സമ്മര്‍ദ്ദം ചെലുത്താതെ അഹമ്മദ് ഇത്തരം ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്ന് ഹാജി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+