മാതൃഭൂമി കൊല്ലം എഡിഷന്‍ തുടങ്ങി

കൊല്ലം: മാതൃഭൂമി ദിനപത്രത്തിന്റെ എട്ടാമത് എഡിഷന്‍ കൊല്ലത്തു നിന്നാരംഭിച്ചു. ഡിസംബര്‍ ഒന്ന് വെള്ളിയാഴ്ച പ്രശസ്ത പ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ കൊല്ലം എഡിഷന്‍ ഉദ്ഘാടനം ചെയ്തു.

പത്രസ്വാതന്ത്യ്രത്തിനും ബഹുരാഷ്ട്രകുത്തകകളുടെ വര്‍ദ്ധിച്ചു വരുന്ന സ്വാധീനത്തിനുമെതിരേ പത്രപ്രവര്‍ത്തകര്‍ രണ്ടാം സ്വാതന്ത്യ്ര സമരം നടത്തേണ്ടതുണ്ടെന്ന് കുല്‍ദീപ് നയ്യാര്‍ ചൂണ്ടിക്കാട്ടി.

മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. പി. വീരേന്ദ്രകുമാര്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. പ്രതിപക്ഷ നേതാവ് എ കെ ആന്റണി , മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍ നായര്‍, വി. പി. രാമകൃഷ്ണപിള്ള എന്നിവരും എം പി മാരും എം എല്‍ എ മാരും രാഷ്ട്രീയ-സാംസ്കാരിക-സാമൂഹ്യപ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+