മത്സ്യത്തൊഴിലാളിയെ വെട്ടിക്കൊന്നു
ചേര്‍ത്തല: മത്സ്യത്തൊഴിലാളിയെ എഴുപതോളം പേരടങ്ങിയ സംഘം വെട്ടിക്കൊലപ്പെടുത്തി. ചേര്‍ത്തല പള്ളിക്ക തയ്യില്‍ ഗ്രിഗറിയുടെ മകന്‍ ഡൊമിനിക് (60) ആണ് നവംബര്‍ 30 വ്യാഴാഴ്ച വെട്ടേറ്റ് മരിച്ചത്.
ഡൊമിനിക്കിന്റെ സഹോദരന്‍ പീറ്റര്‍, സഹോദരന്റെ മകന്‍ സെബാസ്റ്യന്‍, ചെന്നവേലി സ്വദേശി പാപ്പച്ചന്‍ എന്നിവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഡൊമിനിക്കിന്റെ സഹോദരന്റെ മകന്‍ സെബാസ്റ്യന്‍ നടത്തിയിരുന്ന കടമുറി ഒഴിയാത്തതിന്റെ പേരിലാണ് സംഘട്ടനമുണ്ടായതെന്ന് കരുതപ്പെടുന്നു. ചേര്‍ത്തല-ആലപ്പുഴ റൂട്ടില്‍ പഞ്ചാരമുക്കിലുള്ള കടയുടെ ഉടമ സാം ആന്റണി എന്നയാളാണ്. നവംബര്‍ 30 വ്യാഴാഴ്ച ഏഴുപതോളം വരുന്ന സംഘമാണ് ആക്രമണം നടത്തിയത്. പൊലീസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications