കേരളത്തില്‍ നാലു ദിവസം കൂ ടി മഴ തുടരും
തിരുവനന്തപുരം: കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ നാല് ദിവസം കൂടി മഴ തുടരും. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനമുണ്ട്. കോഴിക്കോട്ടും പാലക്കാട്ടും എട്ട് സെന്റിമീറ്ററോളം മഴ പെയ്തു.
വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുകയാണ്. തമിഴ്നാട്ടില്‍ രൂപം കൊണ്ട ചുഴലിക്കാറ്റ് കേരളത്തിലേക്ക് കടന്ന് ന്യൂനമര്‍ദ്ദമായി രൂപപ്പെട്ടതിനെ തുടര്‍ന്നാണ് പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ മഴ ശക്തമായത്.
കല്ലായിയില്‍ കടലില്‍ പോയ രണ്ടു പേരെ കാണാതായി. കാപ്പാട്ട് പൊട്ടിവീണ വൈദ്യുതകമ്പിയില്‍ ചവിട്ടി ഒരാള്‍ മരിച്ചു.












Click it and Unblock the Notifications