Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞാലിമരക്കാരെ ആദരിക്കാന്‍ സ്റാമ്പ്

കൊച്ചി: സാമൂതിരി ഭരണകാലത്തെ സേനാനായകന്മാരും കപ്പലോട്ടക്കാരുമായിരുന്ന കുഞ്ഞാലിമരക്കാര്‍മാരെ ആദരിക്കാന്‍ നാവികസേന സ്റാമ്പ് പുറത്തിറക്കുന്നു. കലിക്കറ്റ് സര്‍വകലാശാലയുമായി സഹകരിച്ച് കുഞ്ഞാലിമരക്കാര്‍മാരുടെ നാനൂറാം വാര്‍ഷികദിനമായ ഡിസംബര്‍ 17നാണ് പ്രകാശന ചടങ്ങ്.

കേരളത്തിന്റെ സമ്പന്നമായ കപ്പലോട്ട-സമുദ്ര വാണിജ്യ ചരിത്രത്തോട് നാവികസേനയുടെ ആദരവ് പ്രകടിപ്പിക്കാന്‍ കൂടിയാണ് സ്റാമ്പ് പുറത്തിറക്കുന്നതെന്ന് ദക്ഷിണ നാവിക കമാന്റ് മേധാവി വൈസ് അഡ്മിറല്‍ ഹരീന്ദര്‍ സിംഹ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഏഴിമല നാവിക അക്കാദമിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ഹരീന്ദര്‍ സിംഗ് അറിയിച്ചു. 2004 മാര്‍ച്ചിനകം അക്കാദമിയുടെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.

ഇന്ത്യന്‍ നാവികസേനയുടെ ശക്തി ലോകത്തിന് മുമ്പാകെ കാഴ്ചവെക്കുന്നത് ലക്ഷ്യമിട്ടുള്ള രാജ്യാന്തര ഫ്ലീറ്റ് റിവ്യൂ ഫിബ്രവരി 15 മുതല്‍ 19 വരെ മുംബൈയില്‍ നടക്കും. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ഫ്ലീറ്റ് റിവ്യൂവില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പടക്കപ്പലുകള്‍ പങ്കെടുക്കും. രാഷ്ട്രപതി കെ.ആര്‍.നാരായണന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും.

രാജ്യാന്തര കപ്പലോട്ട സെമിനാര്‍, നേവല്‍ ബാന്‍ഡ് മേള, ബീറ്റിഗ് റിട്രീറ്റ്, കരിമരുന്ന് പ്രയോഗം, ഇന്റര്‍നാഷണല്‍ സിറ്റി പരേഡ് എന്നീ പരിപാടികള്‍ റിവ്യുവിന്റെ ഭാഗമായി നടക്കും. പ്രത്യേകസ്റാമ്പിന്റെ പ്രകാശനം സമാപനച്ചടങ്ങില്‍ പ്രധാനമന്ത്രി നിര്‍വഹിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+