ചിക്കന്‍പോക്സ് വാക്സിന്‍ പാര്‍ശ്വഫലങ്ങളുണ്ടാക്കും
കോഴിക്കോട്: ചിക്കന്‍പോക്സ് വാക്സിന്റെ പാര്‍ശ്വഫലങ്ങളെ കണക്കിലെടുക്കാതെ കുത്തിവെപ്പ് നടത്താനുള്ള ഐഎംഎയുടെ നീക്കം ശരിയല്ലെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്തും ഹോമിയോപത്സ് കേരളയും പറഞ്ഞു.
ചിക്കന്‍പോക്സ് കുത്തിവെക്കുന്നത് ഭാവിയില്‍ അര്‍ബുദമുണ്ടാകുന്നതിനു വരെ കാരണമാകാം. ഇതിനെ കുറിച്ചൊന്നും പഠിക്കാതെ വ്യാപകമായി കണ്ടുവരുന്ന രോഗമല്ലാത്ത ചിക്കന്‍പോക്സിനെതിരെ കുത്തിവെപ്പ് നടത്തി കുട്ടികളെ കച്ചവടചരക്കുകളാക്കരുതെന്ന് ഇരുസംഘടനയുടെയും പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രതിരോധകുത്തിവെപ്പ് നടത്താന്‍ തീരുമാനിക്കുന്നതിനു മുമ്പ് പഠനങ്ങള്‍ നടത്തേണ്ടതുണ്ട്. അതിനൊന്നും തയ്യാറാവാതെ ഐഎംഎ കുത്തിവെപ്പ് നടത്തുന്നത് ശരിയല്ലെന്ന് അവര്‍ പറഞ്ഞു.












Click it and Unblock the Notifications