Get Updates
Get notified of breaking news, exclusive insights, and must-see stories!

സി പി എമ്മിന് ദേശീയാംഗീകാരം തിരിച്ചുകിട്ടും

ദില്ലി: ദേശീയപാര്‍ട്ടി എന്ന സ്ഥാനം സി പി എമ്മിന് തിരിച്ചു കിട്ടും. ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നനിയമം ഭേദഗതി ചെയ്ത സാഹചര്യത്തിലാണിത്.

ഇക്കഴിഞ്ഞ സപ്തംബര്‍ 30നാണ് സിപിഎമ്മിന്റെ ദേശീയപദവി റദ്ദാക്കാന്‍ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്. ദേശീയ പാര്‍ട്ടിയായി പരിഗണിക്കാനുള്ള കമ്മീഷന്റെ മാനദണ്ഡങ്ങള്‍ പാലിക്കാത്തതുകൊണ്ടാണ് സിപിഎമ്മിന്റെ ദേശീയാംഗീകാരം എടുത്തുകളയുന്നതെന്ന് കമ്മീഷന്‍ അന്ന് പറഞ്ഞിരുന്നു.

എന്നാല്‍ 1968 ലെ ചിഹ്ന നിയമം ഭേദഗതി ചെയ്യാന്‍ കഴിഞ്ഞദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു . പുതുക്കിയ നിയമമനുസരിച്ച് ലോക്സഭയില്‍ രണ്ടുശതമാനം കക്ഷി ബലം ( 543 ല്‍ 11 സീറ്റ് ) ഉള്ള പാര്‍ട്ടിക്ക് ദേശീയാംഗീകാരം കിട്ടും. ഇത് പ്രകാരം സി പി എമ്മിന് നഷ്ടപ്പെട്ട ദേശീയാംഗീകാരം തിരികെ കിട്ടും. ലോക്സഭയില്‍ പാര്‍ട്ടിക്ക് ഇപ്പോള്‍ 33 അംഗങ്ങള്‍ ഉണ്ട്.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ദേശീയ- സംസ്ഥാന പാര്‍ട്ടികള്‍ എന്ന സ്ഥാനം കിട്ടുന്നതിനുള്ള കടമ്പകള്‍ ലഘൂകരിക്കുന്നതിനാണ് ചിഹ്നനിയമത്തില്‍ ഭേദഗതികള്‍ വരുത്തിയതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോ. എം എസ് ഗില്‍ ഡിസംബര്‍ രണ്ട് ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ചിഹ്ന നിയമം പുതുക്കിയ സാഹചര്യത്തില്‍ ഏതു പാര്‍ട്ടിക്കും ദേശീയ- സംസ്ഥാന അംഗീകാരത്തിനു വേണ്ടി അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

ദേശീയ- സംസ്ഥാന അംഗീകാരം നഷ്ടപ്പെടുന്ന പാര്‍ട്ടികളുടെ ചിഹ്നം ഉടനടി റദ്ദാക്കേണ്ടതില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. പാര്‍ട്ടി ഉപയോഗിച്ചിരുന്ന അതേ ചിഹ്നം തന്നെ അംഗീകാരം നഷ്ടപ്പെട്ട് ആറു വര്‍ഷത്തേയ്ക്കു കൂടി ഉപയോഗിക്കാം.

എന്നാല്‍ അംഗീകൃത പാര്‍ട്ടികള്‍ക്കുള്ള മറ്റ് സൗകര്യങ്ങളൊന്നും അംഗീകാരം നഷ്ടപ്പെട്ട പാര്‍ട്ടിക്ക് ലഭ്യമാക്കില്ല. ദൂരദര്‍ശനിലും ആകാശവാണിയിലും സൗജന്യ പ്രചാരണ സമയം, ഇലക്ടറല്‍ റോളിന്റെ സൗജന്യ വിതരണം തുടങ്ങിയ ആനുകൂല്യങ്ങള്‍ ഈ പാര്‍ട്ടികള്‍ക്കുണ്ടാകില്ല.

കമ്മീഷന്റെ പുതുക്കിയ നിയമമുസരിച്ച് ദേശീയ പാര്‍ട്ടിയായി അംഗീകരിക്കപ്പെടണമെങ്കില്‍ പാര്‍ട്ടി ഏതെങ്കിലും പൊതു തിരഞ്ഞെടുപ്പില്‍ ആറ് ശതമാനത്തിലധികം വോട്ടുനേടണം. നാലു സംസ്ഥാനങ്ങളില്‍ ഇപ്രകാരം ആറ് ശതമാനത്തിലധികം വോട്ടു നേടിയാലേ ആ പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി പദവി ലഭ്യമാകൂ.

അല്ലെങ്കില്‍ പാര്‍ട്ടിക്ക് ലോക്സഭയില്‍ രണ്ട് ശതമാനത്തിലധികം പ്രാതിനിധ്യമുണ്ടാവണം. ഏറ്റവും കുറഞ്ഞത് മൂന്ന് സംസ്ഥാനങ്ങളില്‍ നിന്ന് ഈ അംഗബലം നേടിയിരിക്കുകയും വേണം.

സംസ്ഥാന പാര്‍ട്ടിയായി അംഗീകാരം ലഭ്യമാകണമെങ്കില്‍ സംസ്ഥാന നിയമസഭയിലേയ്ക്കുള്ള സാധുവായ വോട്ടുകളില്‍ ആറ് ശതമാനം നേടിയിരിക്കണം. ലോക് സഭയിലേയ്ക്കോ, സംസ്ഥാന നിയമ സഭയിലേയ്ക്കോ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിലായിരിക്കണം ഈ വോട്ട് നേടേണ്ടത്. അതാത് സംസ്ഥാന നിയമസഭയില്‍ രണ്ട് സീറ്റെങ്കിലും നേടിയിരിക്കുകയും വേണം.

അതുമല്ലെങ്കില്‍ സംസ്ഥാന നിയമസഭാ സീറ്റുകളുടെ മൂന്ന് ശതമാനമോ, നിയമ സഭയില്‍ മൂന്ന് സീറ്റോ ഏതാണ് വലുത് അത് നേടിയിരിക്കണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+