പഞ്ചാബില്‍ തീവണ്ടിയപകടം, 27 മരണം
അംബാല: അംബാലയ്ക്കടുത്ത് തീവണ്ടിയപകടത്തില്‍ 27 പേര്‍ മരിച്ചു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ഡിസംബര്‍ രണ്ട് ശനിയാഴ്ച രാവിലെ സരായ് ബഞ്ചാര റെയില്‍വേ സ്റ്റേഷനു സമീപമായിരുന്നു അപകടം.
അംബാലയില്‍ നിന്നും അമൃത്സറിലേയ്ക്കു പോകുകയായിരുന്ന ഹൗറ മെയില്‍ ആണ് അപടകത്തില്‍ പെട്ടത്. ട്രാക്കില്‍ പാളം തെറ്റി കിടക്കുകയായിരുന്ന ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചതാണ് അപകട കാരണം. ഹൗറ മെയില്‍ സരായ് ബഞ്ചാര റെയില്‍വേ സ്റേഷനു സമീപമെത്തുന്ന തിന് തൊട്ടു മുമ്പാണ് ഗു ഡ്സ് തീവണ്ടി പാളം തെറ്റിയതെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. അപകടത്തില്‍ ഹൗറ മെയിലിന്റെ അഞ്ച് ബോഗികള്‍ പാളം തെറ്റി മറിഞ്ഞു.
22 യാത്രക്കാര്‍ സംഭവസ്ഥലത്തു വച്ചും മൂന്ന് ആശുപത്രിയില്‍ വച്ചും മരിച്ചു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാനാണ് സാധ്യത.












Click it and Unblock the Notifications