വീരപ്പനെ പിടിക്കാന്‍ ബിഎസ്എഫും
ബാംഗ്ലൂര്‍: വീരപ്പനെ പിടികൂടാന്‍ അതിര്‍ത്തി രക്ഷാ സേനയുടെ സഹായവും ലഭിക്കും. വീരപ്പനെ പിടിക്കാനുള്ള പ്രത്യേത ദൗത്യ സംഘത്തോടൊപ്പം ബിഎസ്എഫും ചേരുമെന്ന് കര്‍ണാടക ഡിജിപി സി.ദിനകര്‍ അറിയിച്ചു.
ബിഎസ്എഫിന്റെ സഹായം ദൗത്യസേനയ്ക്ക് കൂടുതല്‍ കരുത്ത് പകരുമെന്ന് ഡിസംബര്‍ ഒന്ന് വെള്ളിയാഴ്ച നടന്ന ഉന്നതതലയോഗത്തിന് ശേഷം ദിനകര്‍ അഭിപ്രായപ്പെട്ടു. ആധുനിക വെടിക്കോപ്പുകള്‍ ദൗത്യ സേനയ്ക്ക് നല്‍കുന്നതുള്‍പ്പടെയുള്ള എല്ലാ സഹായവും കേന്ദ്രം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ദിനകര്‍ അറിയിച്ചു.
ബിഎസ്എഫിനെ കൂടാതെ ദേശീയ സുരക്ഷാസേനയുടെ സഹായവും നല്‍കാമെന്ന് കേന്ദ്രം സമ്മതിച്ചിട്ടുണ്ടെന്ന് ദിനകര്‍ പറഞ്ഞു.
വീരപ്പനെ പിടികൂടുന്നതിനായുള്ള തന്ത്രങ്ങള്‍ക്ക് അന്തിമരൂപം നല്‍കാന്‍ തമിഴ്നാട് എസ്ടിഎഫ് തലവന്‍ ഡിസംബര്‍ രണ്ട് ശനിയാഴ്ച ബാംഗ്ലൂരിലെത്തി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും.


Click it and Unblock the Notifications