Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭക്ഷണത്തേക്കാള്‍ പ്രിയം ആഡംബരത്തോട്

തിരുവനന്തപുരം: കേരളീയര്‍ ഭക്ഷണത്തിനായി ചെലവാക്കുന്നതിനേക്കാള്‍ കൂടുതല്‍ പണം ആഡംബരവസ്തുക്കള്‍ക്ക് ചെലവഴിക്കുന്നുണ്ടെന്ന് സര്‍വെ റിപ്പോര്‍ട്ട്.

ഇക്കണോമിക്സ് ആന്‍ഡ് സ്റാറ്റിറ്റിക്സ് വകുപ്പ് തയാറാക്കിയ കുടുംബ ബജറ്റ് സര്‍വെയിലാണ് ഈ വിവരമുള്ളത്. ഭക്ഷണ സാധനങ്ങള്‍ക്കായുള്ള ചെലവില്‍ ഗണ്യമായ കുറവുണ്ടാവുകയും മറ്റിനങ്ങള്‍ക്കായി പ്രത്യേകിച്ച് ആഡംബരവസ്തുക്കള്‍ക്കായി പണം കൂടുതല്‍ ചെലവഴിക്കുന്നുണ്ടെന്നും സര്‍വെയില്‍ കണ്ടെത്തി.

കേരളത്തിലെ വിവിധ മേഖലകളിലെ തൊഴിലാളികള്‍ക്കായുള്ള വേതന ക്ഷാമബത്താ നിര്‍ണയത്തിനായി തയാറാക്കിയ സര്‍വെ റിപ്പോര്‍ട്ട് നവംബര്‍ 30 വ്യാഴാഴ്ച മന്ത്രി വി.പി.രാമകൃഷ്ണപിള്ളയ്ക്ക് ഇക്കണോമിക്സ് ആന്‍ഡ് സ്റാറ്റിറ്റിക്സ് വകുപ്പ് അദ്ധ്യക്ഷന്‍ എ.മീരാസാഹിബ് കൈമാറി.

1970ലാണ് ഏറ്റവും ഒടുവില്‍ കുടുംബ ബജറ്റ് സര്‍വെ തയാറാക്കിയത്. 30 വര്‍ഷത്തിന് ശേഷം സര്‍വെ നടത്തിയപ്പോള്‍ വന്‍ മാറ്റമാണ് കേരളീയരുടെ ഉപഭോക്തൃ സംസ്കാരത്തിലുണ്ടായതെന്ന് മീരാസാഹിബ് പറഞ്ഞു.പുതിയ ഉല്‍പ്പന്നങ്ങളെയും മാറിയ അഭിരുചികളെയും കണക്കിലെടുത്താണ് സര്‍വെ തയാറാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+