മദ്യദുരന്തം മോഹന്‍കുമാര്‍ അന്വേഷിക്കും
തിരുവനന്തപുരം: മദ്യദുരന്തത്തെക്കുറിച്ച് കര്‍ണാടക ഹൈക്കോടതി ജഡ്ജി വി.പി.മോഹന്‍കുമാര്‍ അന്വേഷിക്കും. വ്യാജമദ്യലോബിയുമായി രാഷ്ട്രീയക്കാര്‍ക്കുള്ള ബന്ധവും അന്വേഷണത്തിന്റെ പരിധിയില്‍ പെടുത്തിയിട്ടുണ്ട്.
ഡിസംബര്‍ രണ്ട് ശനിയാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി ഇ.കെ.നായനാര്‍ അറിയിച്ചതാണ് ഇക്കാര്യം. 2001 മെയ് 31 വരെയായിരിക്കും കമ്മീഷന്റെ കാലാവധി. ഇപ്പോള്‍ പ്രത്യേക അന്വേഷണസംഘം നടത്തുന്ന അന്വേഷണത്തെ ജുഡിഷ്യല്‍ അന്വേഷണം ഒരു വിധത്തിലും ബാധിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കര്‍ണാടക ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയെ വിട്ടുകൊടുക്കാമെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാരിനെ അറിയിച്ചിരുന്നു. രാഷ്ട്രീയക്കാരും മദ്യലോബിയുമായുള്ള ബന്ധവും അന്വേഷണത്തിന്റെ പരിധിയില്‍ പെടുത്തണമെന്ന് പ്രതിപക്ഷത്തിന്റെ ആവശ്യം ആദ്യം സര്‍ക്കാര്‍ തള്ളിയെങ്കിലും ഇപ്പോള്‍ വഴങ്ങിയിരിക്കുകയാണ്.












Click it and Unblock the Notifications