മദ്യദുരന്തം: അന്വേഷണത്തിന് കര്‍ണാടക ജഡ്ജി
തിരുവനന്തപുരം: വിഷമദ്യദുരന്തത്തെ കുറിച്ച് അന്വേഷിക്കാന്‍ കര്‍ണാടക ഹൈക്കോടതി ജഡ്ജിയുടെ സേവനം സര്‍ക്കാരിന് ലഭ്യമാകും.
ജഡ്ജിയെ നല്‍കാമെന്നുള്ള ഉറപ്പ് കര്‍ണാടക ഹൈക്കോടതിയില്‍ നിന്നും കഴിഞ്ഞ ദിവസം സര്‍ക്കാരിന് കിട്ടിയിരുന്നു. ഡിസംബര്‍ രണ്ട് ശനിയാഴ്ച ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്ന് അറിയുന്നു.
സ്പിരിറ്റ് മാഫിയയ്ക്ക് അന്തര്‍സംസ്ഥാന ബന്ധമുള്ളതിനാല്‍ അന്യസംസ്ഥാനങ്ങളില്‍ കൂടി സ്വാധീനമുള്ളയാളെയാവണം അന്വേഷണത്തിന് നിയോഗിക്കേണ്ടതെന്ന് അഭിപ്രായം ഉയര്‍ന്നിരുന്നു. കേരള ഹൈക്കോടതി ജഡ്ജിയുടെ സേവനം ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ ശ്രമം വിഫലമായിരുന്നു. സിറ്റിംഗ് ജഡ്ജിയെ കിട്ടിയില്ലെങ്കില്‍ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications