കേരളത്തിലെ ആദ്യ റൊസ് ശസ്ത്രക്രിയ വിജയകരം
കൊച്ചി: കേരളത്തില്‍ ആദ്യമായി ഹൃദയത്തിലെ സുഷിരം അടയ്ക്കുന്ന റൊസ് ശസ്ത്രക്രിയ വിജയകരമായി നടന്നു.
കൊച്ചിയിലെ അമൃത ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആശുപത്രിയിലാണ് ഡിസംബര്‍ ഒന്ന് വെള്ളിയാഴ്ച ഒരു പെണ്‍കുട്ടിക്ക് റൊസ് ശസ്ത്രക്രിയ നടത്തിയത്. വളരെയധികം ശ്രദ്ധയും സാങ്കേതികമായി വിഷമം പിടിച്ചതുമായ ശസ്ത്രക്രിയ ആറ് മണിക്കൂര്‍ നീണ്ടു നിന്നു.
ഹൃദയത്തില്‍ ഒരു സുഷിരവും ഒരു വാല്‍വിന് കേടുമായാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ശസ്ത്രക്രിയക്ക് ശേഷം മരുന്നുകളെ ആശ്രയിക്കാതെ രോഗിക്ക് കഴിയാന്‍ സാധിക്കും എന്നതാണ് ഇതിന്റെ ഗുണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
മുമ്പ് ചെന്നൈയിലും ദില്ലിയിലും മാത്രമേ റൊസ് ശസ്ത്രക്രിയ വിജയകരമായി നടന്നിട്ടുള്ളു. ഡോക്ടര്‍മാരായ സുരേഷ് റാവു, കെ.ശിവപ്രകാശ, ജി.എസ്.സുനില്‍, സാജന്‍ കോശി എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്.












Click it and Unblock the Notifications