ശശിധരന്‍ കമ്മിഷന്‍ സിറ്റിംഗ് നടത്തി
കൊച്ചി: മുന്‍ ഗതാഗത മന്ത്രി ഡോ. നീലലോഹിതദാസന്‍ നാടാര്‍ക്കെതിരേ നളിനി നെറ്റോ നല്‍കിയിരിക്കുന്ന ലൈംഗിക പീഡന പരാതിയെപ്പറ്റി അന്വേഷിക്കുന്ന ജസ്റ്റീസ് ശശിധരന്‍ കമ്മിഷന്‍ സിറ്റിംഗ് പുനരാരംഭിച്ചു.
ഡിസംബര്‍ രണ്ട് ശനിയാഴ്ച കമ്മിഷന്റെ 11-ാമത് സിറ്റിംഗിലും നളിനി നെറ്റോയോ അവരുടെ അഭിഭാഷകനോ ഹാജരായില്ല. എന്നാല്‍ നീലലോഹിതദാസന്‍ നാടാര്‍ കമ്മിഷനു മുമ്പാകെ സത്യവാങ്മൂലം നല്‍കി. തനിക്കെതിരേയുള്ള ആരോപണങ്ങള്‍ നീലന്‍ സത്യാവാങ്മൂലത്തില്‍ നിഷേധിച്ചു. ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും കെട്ടിച്ചമച്ചവയുമാണെന്ന് നീലന്‍ കമ്മിഷനു മുമ്പാകെ ബോധിപ്പിച്ചു.
കമ്മിഷന്‍ സിറ്റിംഗ് ഇനി ഡിസംബര്‍ 23 ന് നടക്കും . അന്നും നീലലോഹിതദാസന്‍ നാടാരുടെ സത്യവാങ്മൂലം തുടരും.












Click it and Unblock the Notifications