കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ സര്‍വകലാശാലകള്‍ക്ക് ശുപാര്‍ശ

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് പുതിയ സര്‍വകലാശാലകള്‍ തുടങ്ങണമെന്ന് പത്മാരാമചന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.

കേരള സര്‍വകലാശാലയുടെ പ്രവര്‍ത്തനത്തെയും സാമ്പത്തിക സ്ഥിതിയെയും പറ്റി പഠിക്കാനായി നിയോഗിക്കപ്പെട്ട കമ്മീഷന്‍ കോളേജുകളില്‍ സ്വാശ്രയ കോഴ്സുകള്‍ അനുവദിക്കണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

അടുത്ത മാര്‍ച്ചോടെ പരീക്ഷകള്‍ സ്വാശ്രയമാക്കണമെന്നും നവംബര്‍ 29 ബുധനാഴ്ച വിദ്യാഭ്യാസ മന്ത്രി പി.ജെ.ജോസഫിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്. എഞ്ചിനിയറിംഗ്, മെഡിക്കല്‍, പാരമ്പര്യവൈദ്യം എന്നിവയ്ക്കാണ് മൂന്ന് പുതിയ സര്‍വകലാശാലകള്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്.

നിയമവിദ്യാഭ്യാസത്തിന് പ്രത്യേക ഡയറക്ടറേറ്റിനും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിന് അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ ബോര്‍ഡിനും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ചെലവിനുള്ള 50 ശതമാനം പണം സര്‍വകലാശാലകള്‍ കണ്ടെത്തണം. ഇതിനായി ഫീസ് വര്‍ദ്ധനവ് വരുത്തുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കാവുന്നതാണെന്നും കമ്മീഷന്‍ പറയുന്നു. യുജിസി ഗ്രാന്റ് ഗവേഷണയിതര കാര്യങ്ങള്‍ക്കായി ചെലവാക്കുന്നതിനെ കമ്മീഷന്‍ വിമര്‍ശിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X