കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി കപ്പല്‍ശാല വന്‍കിട ഡ്രഡ്ജര്‍ നിര്‍മിക്കും

  • By Staff
Google Oneindia Malayalam News

കൊച്ചി: വന്‍കിട ഡ്രഡ്ജര്‍ നിര്‍മിക്കുന്നതിന് കൊച്ചി കപ്പല്‍ശാലയ്ക്ക് കരാര്‍ ലഭിച്ചു. ചെന്നൈ തുറമുഖത്തിന് വേണ്ടി ട്രെയിലിംഗ് സക്ഷന്‍ ഹോപ്പര്‍ ഡ്രഡ്ജര്‍ നിര്‍മിക്കുന്നതിനുള്ള കരാറാണ് കപ്പല്‍ശാല നേടിയത്. ആഗോള ടെണ്ടറില്‍ 16 പ്രമുഖ സ്ഥാപനങ്ങളുമായി മത്സരിച്ചാണ് ടെണ്ടര്‍ നേടിയതെന്ന് അധികൃതര്‍ അറിയിച്ചു.

കപ്പല്‍ശാലയില്‍ ഇപ്പോള്‍ വിവിധ നിര്‍മാണ ജോലികള്‍ പുരോഗമിക്കുകയാണ്. ഷിപ്പിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയ്ക്കു വേണ്ടി 93,000 ടണ്‍ കേവു ഭാരമുള്ള എണ്ണക്കപ്പലിന്റെ നിര്‍മാണം നടന്നു കൊണ്ടിരിക്കുന്നു. ലക്ഷദ്വീപിലേയ്ക്കുള്ള യാത്രാ ക്ലേശം പരിഹരിക്കുന്നതിന് രണ്ട് യാത്രാക്കപ്പലുകള്‍ കൊച്ചിയില്‍ നിര്‍മാണം പൂര്‍ത്തിയായി വരുന്നു.

ചെന്നൈ തുറമുഖത്തിന് വേണ്ടി നിര്‍മിക്കുന്ന 45 ടണ്‍ ബൊള്ളാഡ് പൂള്‍ ടിന്റെ നിര്‍മാണവും പുരോഗമിക്കുന്നു. നാവിക സേനയ്ക്കു വേണ്ടി വ്യോമപ്രതിരോധ കപ്പല്‍ നിര്‍മിക്കുന്നതിനാവശ്യമായ പശ്ചാത്തല സൗകര്യങ്ങള്‍ കപ്പല്‍ശാലയില്‍ താമസിയാതെ പൂര്‍ണ തോതില്‍ സജ്ജമാകും . കംപ്യൂട്ടര്‍ ഉപയോഗിച്ചുള്ള ത്രിമാന രൂപകല്‍പനാ സങ്കേതം കപ്പല്‍ശാല പ്രയോജനപ്പെടുത്തുന്നുണ്ട്.

അറ്റകുറ്റപ്പണികള്‍ നടത്തി ഇക്കൊല്ലം കപ്പല്‍ശാല റിക്കാര്‍ഡ് വരുമാനം നേടുമെന്ന് കണക്കാക്കപ്പെടുന്നു. റിപ്പയര്‍ ഡ്രൈഡോക്ക് ബര്‍ത്തുകളുടെ അഭാവം മൂലം കൂടുതല്‍ ഓര്‍ഡറുകള്‍ സ്വീകരിക്കാനാവുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു. അറ്റകുറ്റപ്പണികള്‍ക്കായുള്ള റിപ്പയര്‍ ഡോക്കിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X