ട്രാവല്‍ പോര്‍ട്ടുമായി സുമന്‍ മോട്ടല്‍സ്
കൊച്ചി: പ്രമുഖ ട്രാവല്‍ -ടൂറിസം ഗ്രൂപ്പായ സുമന്‍ മോട്ടല്‍സ് ട്രാവല്‍ പോര്‍ട്ടിന് രൂപം നല്‍കി. വിനോദ സഞ്ചാരികളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതിന് വിവിധ ഏജന്‍സികളെ കോര്‍ത്തിണക്കുന്ന ശൃംഖലയാണ് ട്രാവല്‍ പോര്‍ട്ട്. ഇതിന്റെ കേരളത്തിലെ പ്രവര്‍ത്തനോദ്ഘാടനം ചലച്ചിത്ര താരം സുരേഷ് ഗോപി നിര്‍വഹിച്ചു.
കൊച്ചിയില്‍ പ്രേമന്‍ അസോസിയേറ്റ്സിന്റെ പങ്കാളിത്തത്തോടെയാണ് സുമന്‍ മോട്ടല്‍സ് ട്രാവല്‍ പോര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് . ഇ കെ .പ്രേമചന്ദ്രനാണ് പ്രേമന്‍ അസോസിയേറ്റ്സിന്റെ മാനേജിംഗ് പാര്‍ട്ണര്‍. ജോണ്‍ ആന്റണി മാമ്പിള്ളി( ഷാര്‍ജ), ജോണ്‍ ഫിലിപ്പോസ് (ഷാര്‍ജ), ജോസഫ് ഉറുമീസ് (കൊച്ചി) എന്നിവരാണ് മറ്റു പാര്‍ട്ണര്‍മാര്‍.
ലോകത്തെവിടെയും ഹോട്ടല്‍ റിസര്‍വേഷന്‍, വിമാനടിക്കറ്റ് , പാക്കേജ് ടൂര്‍, ക്ലബ് അംഗത്വം, ടൈം ഷെയര്‍, ക്രഡിറ്റ് കാര്‍ഡ് വായ്പ, ഇന്‍ഷ്വറന്‍സ്, സെല്ലുലാര്‍ ഫോണ്‍ സര്‍വീസ്, വാടകയ്ക്ക് കാര്‍, ഉല്ലാസയാത്ര തുടങ്ങിയ സേവനങ്ങള്‍ ട്രാവല്‍ പോര്‍ട്ടിലൂടെ ലഭ്യമാകുമെന്ന് പ്രമോട്ടര്‍മാര്‍ അറിയിച്ചു.
ഇന്ത്യ ഹോളി ഡേ കാര്‍ഡും ട്രാവല്‍ പോര്‍ട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാര്‍ഡ് കരസ്ഥമാക്കുന്നവര്‍ക്ക് വിവിധ ഡിസ്കൗണ്ടുകള്‍ ലഭിക്കും. രാജ്യമൊട്ടാകെ നൂറ് ട്രാവല്‍ പോര്‍ട്ടുകള്‍ തുടങ്ങാന്‍ സുമന്‍ മോട്ടലിന് ഉദ്ദേശമുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ മൂന്ന് പോര്‍ട്ടുകള്‍ക്കും പരിപാടിയുണ്ട്.












Click it and Unblock the Notifications