കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബാ ആംതെ പാകിസ്ഥാനിലേയ്ക്ക്

  • By Staff
Google Oneindia Malayalam News

നാഗ്പൂര്‍: സാമൂഹ്യപ്രവര്‍ത്തകനും മനുഷ്യ- പരിസ്ഥിതി സ്നേഹിയുമായ ബാബാ ആംതെ പാകിസ്ഥാനിലേയ്ക്ക് പോകുന്നു. ഡിസംബര്‍ മൂന്ന് ഞായറാഴ്ച ദില്ലിയിലെത്തി അവിടെ നിന്നും പാകിസ്ഥാനിലേയ്ക്കു പോകാനാണ് ബാബ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

എന്നാല്‍ പാകിസ്ഥാനിലേയ്ക്ക് കടക്കാന്‍ അദ്ദേഹത്തിന് ഇതു വരെയും വിസ കിട്ടിയിട്ടില്ല. വിസയില്ലെങ്കിലും താന്‍ പാകിസ്ഥാനിലേയ്ക്കു പോകുമെന്നാണ് ബാബയുടെ നിലപാട്. വിസ കിട്ടിയാലും ഇല്ലെങ്കിലും ഞാന്‍ പാകിസ്ഥാനിലേയ്ക്കു കടക്കും. ഇല്ലെങ്കില്‍ തിരിച്ചു വരുന്നത് എന്റെ മൃതദേഹമായിരിക്കും, അദ്ദേഹം പറഞ്ഞു.

സമാധാന ദൗത്യവുമായാണ് ബാബാ ആംതെയുടെ പാകിസ്ഥാന്‍ യാത്ര. തന്നെ ഈ യാത്രയില്‍ നിന്നും തടയാന്‍ ആര്‍ക്കുമാവില്ലെന്നും അനുമതി കിട്ടിയില്ലെങ്കില്‍ താന്‍ അതിര്‍ത്തി നുഴഞ്ഞുകടക്കുമെന്നും ബാബ പറഞ്ഞു.

വിസ നല്‍കിയിട്ടില്ലെങ്കിലും പാകിസ്ഥാന്‍ സന്ദര്‍ശിക്കാനുള്ള ബാബയുടെ ആഗ്രഹം അവിടത്തെ സര്‍ക്കാര്‍ നിരസിച്ചിട്ടില്ല.

ഇതിനിടെ പാകിസ്ഥാന്‍ സന്ദര്‍ശിക്കാനുള്ള ബാബയുടെ തീരുമാനം പാകിസ്ഥാനിലും അനുകൂലമായ പ്രതികരണം സൃഷ്ടിച്ചിട്ടുണ്ട്. ബാബയെ സ്വീകരിക്കാന്‍ എല്ലാ ഒരുക്കങ്ങളും പാകിസ്ഥാനിലെ സാമൂഹ്യ- സാംസ്കാരിക പ്രവര്‍ത്തകര്‍ ചെയ്തിട്ടുണ്ടെന്ന് പ്രശസ്ത പാകിസ്ഥാനി കവി ഡോ. ഖാലിദ് ജാവെദ് ഹസന്‍ അറിയിച്ചു.

പാകിസ്ഥാന്‍ സന്ദര്‍ശിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു കൊണ്ട് ബാബ പാകിസ്ഥാനിലെ പട്ടാള ഭരണാധികാരി ജന. പര്‍വേസ് മുഷറഫിന് കത്തെഴുതിയിരുന്നു. നിങ്ങള്‍ സമാധാനമായി ജീവിക്കുക, ഞങ്ങളും എന്ന മുദ്രാവാക്യവുമായാണ് ബാബ പാകിസ്ഥാന്‍ യാത്ര നടത്തുന്നത്.

റംസാന്‍ മാസത്തില്‍ ജമ്മു കശ്മീരില്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ ബാബ അഭിനന്ദിച്ചു. ഈ തീരുമാനം വഴി ഇന്ത്യ ലോകരാജ്യങ്ങള്‍ക്കിടയില്‍ ജന. മുഷറഫിനെ ഒറ്റപ്പെടുത്തിയിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പാകിസ്ഥാന്‍ സന്ദര്‍ശനം റദ്ദാക്കിയ കേന്ദ്ര സ്പോര്‍ട്സ് മന്ത്രി ഉമാഭാരതിയുടെ നടപടിയെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X