പാകിസ്ഥാനുമായി ചര്‍ച്ചയ്ക്ക് തയാര്‍: ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്
ബാംഗ്ലൂര്‍: വെടിനിര്‍ത്തലിനോട് പാകിസ്ഥാന്‍ ആത്മാര്‍ത്ഥത പുലര്‍ത്തുകയാണെങ്കില്‍ ഇന്ത്യ ചര്‍ച്ചയ്ക്ക് തയാറെന്ന് പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ്.
കശ്മീരില്‍ ഇന്ത്യ പ്രഖ്യാപിച്ച വെടിനിര്‍ത്തലിനോട് പാകിസ്ഥാനുള്ള നിലപാട് വ്യക്തമാക്കുകയും കശ്മീരിലേക്കുള്ള നുഴഞ്ഞുകയറ്റം അവസാനിപ്പിക്കുകയും ചെയ്താല്‍ മാത്രമേ പാകിസ്ഥാനുമായി ചര്‍ച്ച നടത്തുന്ന കാര്യം പരിഗണിക്കാനാവൂ എന്ന് ഡിസംബര്‍ മൂന്ന് ശനിയാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കവെ പ്രതിരോധ മന്ത്രി വ്യക്തമാക്കി.
നിയന്ത്രണരേഖയില്‍ സംയമനം പാലിക്കുമെന്നതു കൊണ്ട് എന്താണ് പാകിസ്ഥാന്‍ ഉദ്ദ്യേശിക്കുന്നതെന്ന് വ്യക്തമല്ലെന്ന് ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് പറഞ്ഞു.
ഇതിനിടെ നിയന്ത്രണരേഖയില്‍ സംയമനം പാലിക്കുമെന്ന ഉറപ്പ് പാകിസ്ഥാന്‍ ഔദ്യോഗികമായി നല്‍കി. പാകിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതി വി.എം.നമ്പ്യാരെയാണ് പാകിസ്ഥാന്‍ അധികൃതര്‍ ഇക്കാര്യം അറിയിച്ചിട്ടുള്ളത്.


Click it and Unblock the Notifications