തീവണ്ടിയപകടം: മരണം 40 ആയി
അംബാല:പഞ്ചാബിലെ തീവണ്ടിയപകടത്തില്‍ മരണ സംഖ്യ 40 ആയി. പരിക്കുകളോടെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന 141 പേരില്‍ പലരുടെയും നില ഗുരുതരമാണ്.
പഞ്ചാബിലെ രജ്പുര- സിര്‍ഹിന്ദ് റെയില്‍വേസ്റ്റഷനുകള്‍ക്കിടയ്ക്ക്ഡിസംബര്‍ രണ്ട് ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.
അമൃത്സറിലേയ്ക്കു പോകുകയായിരുന്ന ഹൗറ എക്സ്പ്രസ് പാളം തെറ്റിക്കിടക്കുകയായിരുന്ന ഗുഡ്സ് വാഗണുകളില്‍ ഇടിക്കുകയായിരുന്നു. ഇരട്ട ട്രാക്കിന്റെ രണ്ടാമത്തെ ട്രാക്കിലൂടെ എതിര്‍ദിശയില്‍ അംബാലയിലേയ്ക്കു പോകുകയായിരുന്ന ഗുഡ്സ് വാഗണുകള്‍ അടുത്ത ട്രാക്കിലേയ്ക്കു മറിഞ്ഞു കിടക്കുകയായിരുന്നു.
ഗുഡ്സ് വാഗണുകള്‍ പാളം തെറ്റി അധികം കഴിയുന്നതിനു മുമ്പേ ഹൗറ എക്സ്പ്രസ് അതു വഴി വരികയും വാഗണുകളിലേയ്ക്ക് ഇടിച്ചു കയറുകയുമായിരുന്നു.
ട്രാക്കില്‍ വാഗണുകള്‍ കിടക്കുന്നത് കണ്ട് ഹൗറ എക്സ്പ്രസിന്റെ ഡ്രൈവര്‍ ബ്രേക്ക് ഇട്ടുവെങ്കിലും അപകടം ഒഴിവാക്കാനായില്ല.












Click it and Unblock the Notifications