അഭയാ കേസ്: പുനഃരന്വേഷണത്തിന് സാധ്യത
തിരുവനന്തപുരം: സിസ്റര്‍ അഭയ വധക്കേസില്‍ സിബിഐ പുതിയ അന്വേഷണം നടത്തുമെന്ന് സിസ്റര്‍ അഭയ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ അറിയിച്ചു.
പുനഃരന്വേഷണം നടത്താമെന്നും ഇപ്പോഴുള്ള സിബിഐ പ്രോസിക്യൂട്ടറെ മാറ്റാമെന്നും സിബിഐയുടെ ചുമതല വഹിക്കുന്ന കേന്ദ്രമന്ത്രി വസുന്ധരരാജസിന്ധ്യ ഉറപ്പ് നല്‍കിയതായി ഡിസംബര്‍ രണ്ട് ശനിയാഴ്ച ജോമോന്‍ അറിയിച്ചു.
സിബിഐ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമങ്ങളെ കുറിച്ച് സിബിഐ ഡയറക്ടറെയും മന്ത്രിയെയും ബോധ്യപ്പെടുത്തിയിട്ടുണ്ട്. അഭയാ കേസ് വാദിക്കുന്ന കേരള ഹൈക്കോടതിയിലെ സിബിഐ പ്രോസിക്യൂട്ടര്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി ആരോപണമുള്ളതിനാലാണ് മറ്റൊരു പ്രോസിക്യൂട്ടറെ കേസ് ഏല്‍പ്പിക്കാന്‍ ആവശ്യപ്പെടുന്നതെന്നും ജോമോന്‍ പറഞ്ഞു.












Click it and Unblock the Notifications