Get Updates
Get notified of breaking news, exclusive insights, and must-see stories!

അറസ്റ് ചെയ്യുക അല്ലെങ്കില്‍ രാജി വയ്ക്കുക: അച്യുതന്‍

പാലക്കാട്: മദ്യദുരന്തത്തില്‍ പങ്കുണ്ടെങ്കില്‍ തന്നെ അറസ്റ് ചെയ്യണമെന്ന് കെ.അച്യുതന്‍ എംഎല്‍എ. അതിന് തക്ക തെളിവില്ലെങ്കില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും അച്യുതന്‍ ആവശ്യപ്പെട്ടു.

35 പേരുടെ മരണത്തിനടയാക്കിയ മദ്യദുരന്തത്തില്‍ കോണ്‍ഗ്രസ് നേതാക്കളും എംഎല്‍എമാരുമായ കെ.അച്യുതനും അടൂര്‍ പ്രകാശിനും പങ്കുണ്ടെന്ന് മുഖ്യമന്ത്രി ഇ.കെ.നായനാര്‍ കോയമ്പത്തൂരില്‍ പ്രസംഗിച്ചിരുന്നു.

നിയമസഭ ആരംഭിക്കുന്ന ഡിസംബര്‍ 18ന് മുമ്പ് ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുത്തില്ലെങ്കില്‍ സഭയ്ക്കുള്ളിലോ പുറത്തോ താന്‍ സത്യഗ്രഹം അനുഷ്ഠിക്കുമെന്ന് ഡിസംബര്‍ രണ്ട് ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അച്യുതന്‍ അറിയിച്ചു.

ആരോപണം പിന്‍വലിച്ച് മാപ്പ് പറയാന്‍ നായനാര്‍ക്ക് വക്കീല്‍ നോട്ടീസ് അയക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. നായനാര്‍ ആരോപണം പിന്‍വലിച്ചില്ലെങ്കില്‍ ഹൈക്കോടതിയില്‍ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യുമെന്നും അച്യുതന്‍ അറിയിച്ചു.

തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് തന്നെ താറടിച്ചു കാണിക്കാനാണ് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി നായനാര്‍ രംഗത്തെത്തിയിരിക്കുന്നത്. കുറച്ച് തെങ്ങുകള്‍ കള്ള് ചെത്താന്‍ നല്‍കിയിട്ടുണ്ടെന്നല്ലാതെ മദ്യവ്യാപാരവുമായി തനിക്കോ ബന്ധുക്കള്‍ക്കോ യാതൊരു ബന്ധവുമില്ലെന്നും അച്യുതന്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ അപകീര്‍ത്തികരമായ ആരോപണത്തെ കുറിച്ച് അറിയിക്കാന്‍ സ്പീക്കറുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. പ്രതിപക്ഷ നേതാവ് എ.കെ.ആന്റണിയോടും കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയോടും ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അച്യുതന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+